ഇങ്ങനെയൊക്കെ ചെയ്യാമോ? അതും പതിനായിരം രൂപ! ക്ഷീര കർഷകനോട് കൈക്കൂലി വാങ്ങി പിടിയിലായ മൃഗ ഡോക്ടര്‍ക്ക് മുട്ടന്‍പണി

കോ​ട്ട​യം: പ​ശു​വി​നെ വാ​ങ്ങാ​ൻ സ​ബ്സി​ഡി​യോ​ടെ ക്ഷീ​ര ക​ർ​ഷ​ക​ന് അ​നു​വ​ദി​ച്ച തു​ക​യി​ൽ​നി​ന്നും പ​തി​നാ​യി​രം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ വി​ജി​ല​ൻ​സ് അ​റ​സ്റ്റു​ചെ​യ്ത മൃ​ഗ​ഡോ​ക്ട​റെ റി​മാ​ൻ​ഡ് ചെ​യ്തു.

മു​ള​ക്കു​ളം മൃ​ഗാ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ അ​ജോ ജോ​സ​ഫി​നെ​യാ​ണ് വി​ജി​ല​ൻ​സ് എ​സ്പി വി.​ജി. വി​നോ​ദ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റു ചെ​യ്ത​ത്.

മു​ള​ക്കു​ളം സ്വ​ദേ​ശി​യാ​യ ക്ഷീ​ര ക​ർ​ഷ​ക​ൻ റീ ​ബി​ൽ​ഡ് കേ​ര​ള വ​ഴി പ​ശു​വി​നെ വാ​ങ്ങു​ന്ന​തി​നു 1.20 ല​ക്ഷം രൂ​പ വാ​യ്പ ല​ഭി​ക്കു​ന്ന​തി​നു​ള്ള ഗു​ണ​ഭോ​ക്തൃ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്നു.

പ​ശു​വി​നെ വാ​ങ്ങു​ന്പോ​ൾ ക​ർ​ഷ​ക​ർ​ക്ക് 60,000 രൂ​പ സ​ബ്സി​ഡി ഇ​ന​ത്തി​ൽ ല​ഭി​ക്കും.

പ​ശു​വി​നെ അ​ത​ത് പ്ര​ദേ​ശ​ത്തെ മൃ​ഗ​ഡോ​ക്ട​ർ പ​രി​ശോ​ധി​ച്ച് ന​ൽ​കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​ബ്സി​ഡി ന​ൽ​കു​ന്ന​ത്.

ഇ​തി​നാ​യി ക​ർ​ഷ​ൻ മൃ​ഗ​ഡോ​ക്ട​റെ സ​മീ​പി​ച്ചെ​ങ്കി​ലും സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്ന​തി​നു പ​തി​നാ​യി​രം രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

മ​ക്ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​കാ​ര്യം അ​ട​ക്കം നോ​ക്ക​ണ​മെ​ന്നും പ​ണ​മി​ല്ലെ​ന്നും കൈ​ക്കൂ​ലി തു​ക അ​യ്യാ​യി​ര​മാ​യി കു​റ​യ്ക്ക​ണ​മെ​ന്നും ക​ർ​ഷ​ക​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

പ​ണം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ പ​ദ്ധ​തി മ​റ്റാ​ർ​ക്കെ​ങ്കി​ലും മ​റി​ച്ച് ന​ൽ​കു​മെ​ന്നാ​യി​രു​ന്നു ഡോ​ക്ട​റു​ടെ നി​ല​പാ​ട്. ക​ർ​ഷ​ക​ൻ പ​രാ​തി​യു​മാ​യി വി​ജി​ല​ൻ​സി​നെ സ​മീ​പി​ച്ചു.

വി​ജി​ല​ൻ​സ് നി​ർ​ദേ​ശം അ​നു​സ​രി​ച്ചു ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12നു ​മൃ​ഗാ​ശു​പ​ത്രി​യി​ൽ ക്ഷീ​ര ക​ർ​ഷ​ക​ന്‍റെ പ​ക്ക​ൽ​നി​ന്നും പ​തി​നാ​യി​രം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ ഡോ​ക്ട​റെ വി​ജി​ല​ൻ​സ് സം​ഘം പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ വി​ജി​ല​ൻ​സ് തെ​ക്ക​ൻ മേ​ഖ​ല ഡി​വൈ​എ​സ്പി എ.​കെ. വി​ശ്വ​നാ​ഥ​ൻ, ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ റി​ജോ പി. ​ജോ​സ​ഫ്, രാ​ജ​ൻ കെ. ​അ​ര​മ​ന, എ​സ്ഐ​മാ​രാ​യ വി​ൻ​സ​ന്‍റ് കെ. ​മാ​ത്യു, സാ​നി തോ​മ​സ്, തു​ള​സീ​ധ​ര​ക്കു​റു​പ്പ്, സു​രേ​ഷ് കു​മാ​ർ, തോ​മ​സ്, എ​എ​സ്ഐ​മാ​രാ​യ ഡി. ​വി​നു, കെ.​ജി. സു​രേ​ഷ് കു​മാ​ർ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​എ. അ​നൂ​പ്, ര​ഞ്ജി​ത്ത്, സൂ​ര​ജ്, ശോ​ഭ​ൻ, ബി​ജു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണു പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഡോ​ക്്ട​റെ റി​മാ​ർ​ഡ് ചെ​യ്തു.

Related posts

Leave a Comment