തിരുവനന്തപുരം: ആവിഷ്കാര സ്വതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ജോജു ജോർജിന്റെ കാർ അടിച്ചു തകർത്തതും ഷൂട്ടിംഗ് സെറ്റുകളിൽ ചിത്രീകരണം തടസപ്പെടുത്തിയ സംഭവങ്ങളും ഉയർത്തി എം.മുകേഷ് എംഎൽഎ ഉന്നയിച്ച സബ്മിഷന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കില്ല. കലാകാരന്മാരുടെ ആവിഷ്കാര സ്വതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റത്തെ ശക്തമായി നേരിടും. ഇത്തരം നടപടികൾ ഫാസിസ്റ്റ് സമീപനമാണെന്നും അവരെ സാമൂഹ്യദ്രോഹികൾ എന്നാണ് നമ്മൾ വിളിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.