ഗതിപിടിക്കില്ല, അഭിനയം പോരായെന്ന കമന്‍റുകൾ; പിന്തുണച്ചത് മമ്മൂട്ടി, അവാര്‍ഡ് വേദിയില്‍ ജോജുവിന്‍റെ വെളിപ്പെടുത്തല്‍

ജൂനിയര്‍ ആര്‍ട്ടിസ്റ്റായെത്തി ഇപ്പോള്‍ മലയാള സിനിമയില്‍ മുന്‍നിര താരങ്ങള്‍ക്കാെപ്പം നില്‍ക്കുകയാണ് ജോജു ജോര്‍ജ്. ഒരു സിനിമാക്കഥപോലെയായിരുന്നു ജോജുവിന്‍റെ ജീവിതവും. മലയാളത്തിലും തമിഴിലുമായി ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ് ജോജു. അഭിനയ മികവുകൊണ്ട് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളക്കം ജോജുവിന്‍റെ കൈപ്പിടിയിലെത്തി.

എന്നാല്‍ തന്‍റെ  സിനിമ ജീവിതത്തില്‍ നേരിട്ട പ്രതിസന്ധിയില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി നല്‍കിയ പിന്തുണയെക്കുറിച്ച് ജോജു വെളിപ്പെടുത്തിയിരിക്കുകയാണ്. ആനന്ദ് ടിവി അവാര്‍ഡ് വേദിയില്‍വെച്ചാണ് ജോജു ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്. മികച്ച സ്വഭാവ നടനുള്ള അവാര്‍ഡ് വാങ്ങാന്‍ വേദിയിലെത്തിയ ജോജു വളരെ വൈകാരികമായാണ് സംസാരിച്ചത്.

ഇതിനിടയില്‍ വേദിയിലേക്ക് മമ്മൂട്ടിയും കയറിവന്നു. തുടര്‍ന്ന് മമ്മൂട്ടിയെ കുറിച്ച് ജോജു വാചാലനവാകുയായിരുന്നു. താന്‍ മമ്മൂക്കയുടെ പടത്തിലാണ് ആദ്യമായി ഡയലോഗ് പറഞ്ഞത്. ഞാന്‍ അഭിനയിച്ചാല്‍ ശരിയാവില്ലെന്നും ഗതിപിടിക്കില്ലെന്നും ആളുകള്‍ പറഞ്ഞിരുന്നു.

അതിനുശേഷം ബെസ്റ്റ് ആക്ടര്‍ കണ്ടുക‍ഴിഞ്ഞാണ് നീ കുഴപ്പമില്ലടാ എന്ന് ആളുകള്‍ പറഞ്ഞു തുടങ്ങിയത്. ആ സമയത്ത് മമ്മൂട്ടി തന്നെ പല സിനിമകളിലും റെക്കമെന്‍റ് ചെയ്തിരുന്നെന്നും ജോജു പറഞ്ഞു. പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും തന്‍റെ കരിയറിലെ വലിയ വേഷമായിരുന്നു. എന്നാല്‍ അതിനുശേഷം കാര്യമായ സിനിമകളൊന്നും തനിക്ക് കിട്ടിയില്ലായിരുന്നെന്നും ജോജു പറഞ്ഞു.

മമ്മൂട്ടിയുടെ ചിത്രമായ രാജാധിരാജയിലായിരുന്നു പിന്നീട് ജോജു അഭിനയിച്ചിരുന്നത്. അതിലെ അയ്യപ്പന്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്‍റെ പൂജയുടെ സമയത്ത് താന്‍ മാറി നിന്നപ്പോള്‍ മമ്മൂക്ക വിളിച്ച് തിരി കത്തിപ്പിച്ചതും ജോജു ഓര്‍ത്തു പറഞ്ഞു.

മമ്മൂട്ടി തനിക്ക് തന്ന ആത്മവിശ്വാസത്തെക്കുറിച്ചും ജോജു സംസാരിച്ചു. ഇതിനിടയില്‍ മമ്മൂട്ടിയും ജോജുവിനെക്കുറിച്ച് സംസാരിക്കുന്നുണ്ട്. തനിക്ക് മീന്‍ ഇഷ്ടമാണെന്ന് അറിഞ്ഞ ജോജു പിറ്റേ ദിവസം ഒരു ടെംപോ നിറയെ മീന്‍ കൊണ്ടുവന്നെന്നും മമ്മൂട്ടി പറഞ്ഞു.

Related posts

Leave a Comment