കൊച്ചി: കോണ്‍ഗ്രസ് ഉപരോധ സമരത്തിനിടെ പ്രതിഷേധവുമായി രംഗത്തെത്തിയ നടന് ജോജു ജോര്‍ജിനെതിരേ കോവിഡ് മാര്‍ഗ നിര്‍ദേശ ലംഘത്തിന് പോലീസില്‍ വീണ്ടും പരാതി.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടി പി.വൈ. ഷാജഹാനാണ് ഇതുസംബന്ധിച്ച് ഡിസിപിക്ക് പരാതി നല്‍കിയത്. ഇത് മരട് പോലീസിനു കൈമാറിയിട്ടുണ്ട്.
മാസ്ക് ധരിക്കാതെ പൊതുസ്ഥലത്ത് എത്തിയതിന് മരട് പോലീസ് ജോജുവിനെതിരേ സമരം നടന്ന അന്നുതന്നെ കേസെടുത്തിരുന്നു.
നേരത്തെ കേസെടുത്തിട്ടുള്ളതാണെങ്കിലും നിലവില്‍ ലഭിച്ചിട്ടുള്ള പരാതിയും സ്വീകരിച്ചിട്ടുണ്ട്.
കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സമരത്തിൽ പങ്കെടുത്തതിന് ഷാജഹാൻ ഉൾപ്പെടെ15 കോൺഗ്രസ് നേതാക്കൾക്കെതിരേ പോലീസ് നേരത്തെ കേസെടുത്തിരുന്നു.
പ്രതിഷേധം കടുപ്പിക്കാന്‍ ഐഎന്‍ടിയുസി
കൊച്ചി: നടന് ജോജു ജോര്‍ജിനെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ ഐഎന്‍ടിയുസി.
ജോജുവിന്റെ സിനിമാ ചിത്രീകരണം നടക്കുന്ന സ്ഥലത്തും സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററിനു മുന്നിലും പ്രതിഷേധിക്കാനാണ് ഐഎന്‍ടിയുസി ജില്ലാ കമ്മിറ്റിയുടെ തീരുമാനം.
ജോജുവിന്റെ കാര്‍ ആക്രമിച്ചുവെന്ന പേരില്‍ റിമാന്‍ഡില്‍ കഴിയുന്ന ഐഎന്‍ടിയുസി പ്രവര്ത്തകന് പി.ജി. ജോസഫിനു ജാമ്യം ലഭിക്കാതിരിക്കാന്‍ സിപിഎമ്മും ജോജുവും നടത്തുന്ന ഒത്തുകളി അവസാനിപ്പിക്കണമെന്നും ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി ആവശ്യപ്പെട്ടു.
ഐഎന്‍ടിയുസി ഭവനില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന ഭാരവാഹികളായ വി.പി. ജോര്‍ജ്, പി.ടി. പോള്‍, എം.എം. രാജു, ജില്ലാ ഭാരവാഹികളായ ടി.കെ.രമേശന്, പി.എം. ഏലിയാസ്, ഏലിയാസ് കാരിപ്ര, സൈബ താജുദീന്, ജോണ്‍ വര്‍ഗീസ്, സൈമണ്‍ ഇടപ്പള്ളി, ലൈമിദാസ്, രഞ്ജിത്ത് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.