ലണ്ടൻ: ലോഡ്സിൽ ക്രിക്കറ്റ് ഫൈനൽ ആവേശം തീർത്തപ്പോൾ വിംബിൾഡണിലെ ടെന്നീസ് ഗ്രൗണ്ടിൽ നൊവാക് ജോക്കോവിച്ചും റോജർ ഫെഡററും ആവേശം വിതറി. ഇരുവരും വിട്ടുകൊടുക്കാതെ പൊരുതിയതോടെ അഞ്ച് സെറ്റാണ് മത്സരം നീണ്ടത്. 7-6(7-5), 1-6, 7-6(7-4), 4-6, 13-12(7-3)ന് ഫെഡററെ പരാജയപ്പെടുത്തി ജോക്കോവിച്ച് കിരീടം നിലനിർത്തി.
അഞ്ചാം സെറ്റിൽ ഇരുവരും പോയിന്റുകൾ ഒപ്പത്തിനൊപ്പം പൊരുതിയതോടെ മത്സരം ടൈബ്രേക്കറിലേക്കു നീങ്ങി. ടൈബ്രേക്കറിൽ ജോക്കോവിച്ച് തുടക്കംമുതൽ ലീഡ് ചെയ്തതോടെ 16-ാം ഗ്രാൻ സ്ലാം കിരീടത്തിലേക്ക് കുതിച്ചു. വിംബിൾഡണ്‍ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഫൈനലായിരുന്നു.
4.55 മണിക്കൂറാണ് മത്സരം നീണ്ടത്. ജോക്കോവിച്ച് ജയിച്ചതെല്ലാം ടൈബ്രേക്കറിലൂടസെർബിയൻ താരം ഈ വർഷം നേടുന്ന രണ്ടാമത്തെ കിരീടമാണ്. വിംബിഡണിൽ അഞ്ചാം തവണയാണ് ജോക്കോവിച്ച് ചാന്പ്യനാകുന്നത്.