എടിപി ഫൈനല്‍സില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിന് ജയം. ടെന്നീസിലെ ഭാവിതാരമെന്ന് കരുതുന്ന ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വരേവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ജോക്കോവിച്ച് രണ്ടാം ജയം സ്വന്തമാക്കിയത്. 6-4, 6-1നായിരുന്നു ലോക ഒന്നാം നമ്പറിന്റെ ജയം.
ആദ്യ മത്സരത്തില്‍ ജോക്കോവിച്ച് ജോണ്‍ ഇസ്നറെ തോല്‍പ്പിച്ചിരുന്നു. ഇതോടെ ജോക്കോവിച്ച് സെമി ഫൈനല്‍ ഉറപ്പാക്കി. മാരിന് സിലിച്ചിനെതിരേയാണ് ജോക്കോവിച്ചിന്റെ അവസാന ഗ്രൂപ്പ് മത്സരം. ആദ്യ സെറ്റില്‍ മാത്രമാണ് സ്വരേവിന് അല്പമെങ്കിലും വെല്ലുവിളി ഉയര്‍ത്താനായത്. സ്വരേവിന്റെ ശക്തമായ സെര്‍വുകള്‍ക്ക് സ്പീഡുകൊണ്ടും കൃത്യമായ ഷോട്ടുകള്‍ കൊണ്ടുമാണ് ജോക്കോവിച്ച് മറുപടി നല്‍കിയത്.