പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസിൽ മുൻ ലോക ഒന്നാം നമ്പർ സെർബിയയുടെ നൊവാക് ജോക്കോവിച്ച് ക്വാർട്ടറിൽ കടന്നു. സ്പെയിനിന്റെ ഫെർണാണ്ടോ വെർഡസ്കോയെയാണ് ജോക്കോവിച്ച് പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു വിജയം. സ്കോർ: 6-3, 6-4, 6-2.
ഫ്രഞ്ച് ഓപ്പണിൽ ഇത് 12 ാം തവണയാണ് ജോക്കോവിച്ച് അവസാന എട്ടിലെത്തുന്നത്. ഓപ്പൺ എറയിൽ ഇത് റിക്കാർഡ് ആണ്.