ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് കിരീടം നേടുന്നതിന് തന്റെ മകനാണ് പ്രചോദനം നല്‍കിയതെന്ന് നൊവാക് ജോക്കോവിച്ച്. സെര്ബിയന്താരത്തിന്റെ നാലാം വിംബിള്‍ഡണ്‍ കിരീടമാണ്. ഇതോടെ ജോക്കോവിച്ചിന് 13 ഗ്രാന്സ്ലാം കിരീടങ്ങളായി. മൂന്നു വയസുകാരനായ മകന് സ്റ്റെഫാന്‍ അമ്മ യെലേനയ്ക്കൊപ്പം പ്ലെയേഴ്സ് ബോക്സിലിരുന്നാണ് മത്സരവും കിരീടസമർപ്പണചടങ്ങും കണ്ടത്.
അഞ്ചു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കോര്‍ട്ടിന്റെ സമീപത്തിരുന്ന് മത്സരം കാണാനുള്ള അനുമതി ഓള് ഇംഗ്ലണ്ട് ക്ലബ് നല്‍കാറില്ല. 2016ല്‍ ഫ്രഞ്ച് ഓപ്പണ്‍ നേടിയശേഷം ജോക്കോവിച്ചിന്റെ ആദ്യ ഗ്രാന്സ്ലാം കിരീടമാണിത്.
2016 ല്‍ യുഎസ് ഓപ്പണ്‍ ഫൈനലിലെത്തിയശേഷമുള്ള ആദ്യ ഫൈനലുമായിരുന്നു. വിംബിള്‍ഡണ്‍ ജയത്തോടെ ജോക്കോവിച്ച് പതിനൊന്നു സ്ഥാനം മെച്ചപ്പെടുത്തി പത്താം റാങ്കിലെത്തി.