ലണ്ടൻ: സെർബിയയുടെ നൊവാക് ജോക്കോവിച്ച് വിംബിൾഡണ്‍ ഓപ്പണ്‍ ടെന്നീസ് കിരീടം സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയുടെ കെവിൻ ആൻഡേഴ്സണെ നേരിട്ടുള്ള സെറ്റുകൾക്കു കീഴടക്കിയാണ് ജോക്കോവിച്ച് കിരീടം നേടിയത്. സ്കോർ: 6-2, 6-2, 7-6(7-3). രണ്ട് വർഷത്തിനുള്ളിൽ ആദ്യമായാണ് സെർബ് താരം ഗ്രാൻസ്ലാം സ്വന്തമാക്കുന്നത്. ജോക്കോവിച്ചിന്റെ നാലാം വിംബിൾഡണ്‍ കിരീടമാണ് ഇത്.
ജോക്കോവിച്ചിനു കിരീടം
