കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫിന്റെ മകന്‍ ജോമോന്‍ ജോസഫി(ജോക്കുട്ടന്‍)ന്റെ വിയോഗം ഏവരെയും നൊമ്പരപ്പെടുത്തിയിരിക്കുകയാണ്.
ജോസഫിന്റെ ജോക്കുട്ടന്‍ യാത്രയായപ്പോള്‍ സോഷ്യല്‍ മീഡിയയും ഒന്നടങ്കം കണ്ണീരണിഞ്ഞു. ശാരീരിക പരിമിതികളുള്ള മകനെ തങ്ങളുടെ പാതിയായി ചേര്‍ത്തു വെച്ച ആ കുടുംബത്തിന്റെ വേദനയില്‍ ഏവരും ഹൃദയം ചേര്‍ത്തു.
ഇപ്പോള്‍ ജോക്കുട്ടന്റെ ഒരു വീഡിയോയാണ് ഏവരുടെയും കണ്ണു നനയിക്കുന്നത്. നിഷ്‌ക്കളങ്കമായി പുഞ്ചിരിച്ച് എല്ലാം മറന്ന് പാടുന്ന ജോക്കുട്ടനാണ് വീഡിയോയിലുള്ളത്.
പൂമാനം പൂത്തുലഞ്ഞേ… എന്ന ഗാനം ജോക്കുട്ടന്‍ ഹൃദ്യമായി ആലപിക്കുമ്പോള്‍ ഏവരുടെയും കണ്ണു നിറഞ്ഞുപോകും.
നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. വേദനയോടെ ജോക്കുട്ടന് ആദരാഞ്ജലികളും അര്‍പ്പിക്കുന്നുണ്ട്.
https://www.facebook.com/yamuna.joseph.9/videos/10160252767258356/?t=0