പഠനം പൂർത്തിയാക്കി കഴിയുമ്പോൾ ഒരു നല്ല ജോലി. ഇങ്ങനെ ആഗ്രഹിക്കാത്തവരായി ആരും തന്നെയില്ല. എന്നാൽ ജോലി ലഭിക്കാതെ വരുമ്പോൾ ഇവർ അനുഭവിക്കുന്ന മാനസിക സംഘർഷം സങ്കൽപ്പിക്കുവാൻ സാധിക്കുന്നതിലും അധികമാണ്.
ഇത്തരമൊരു അവസ്ഥയിൽ കൂടി കടന്നു പോയി പെട്ടന്നൊരു ദിവസം നാനാഭാഗത്തു നിന്നും ജോലി വാഗ്ദാനം ലഭിച്ചതിന്റെ ഞെട്ടലിൽ നിന്നും വിമുക്തനായിട്ടില്ല, അമേരിക്കൻ സ്വദേശിയായ ഡേവിഡ് കാസറസ്.
ജോലി തേടി അലഞ്ഞ ഡേവിഡ്, തന്റെ മുമ്പിൽ മറ്റ് വഴിയില്ലന്ന് മനസിലാക്കിയതിനെ തുടർന്ന് വീടില്ലാത്തയാളാണ് വിജയത്തിനിനായി കൊതിക്കുന്നു..എന്റെ റസ്യുമെ സ്വീകരിക്കു. എന്ന് എഴുതിയ ബോർഡും കൈയിൽ പിടിച്ച് വഴിവക്കിൽ നിൽക്കുകയായിരുന്നു.
ഇതുവഴി വന്ന ഡ്രൈവറായ ജാസ്മിൻ സ്കോഫീൽഡ് എന്നഡ്രൈവർ, ഡേവിഡിന്റെ ചിത്രം പകർത്തി സോഷ്യൽമീഡിയയിൽ പങ്കുവെച്ചതിനെ തുടർന്ന് അദ്ദേഹത്തിന് ജോലി വാഗ്ദാനങ്ങളുടെ പെരുമഴയാണ്. ഗൂഗിൾ, ബീറ്റ് കോയിൻ.കോം, നെറ്റ് ഫ്ലിക്സ്, ലിങ്ക്ഡ് ഇൻ തുടങ്ങിയ കമ്പനികളാണ് ഡേവിഡിനെ തേടിയെത്തിയെത്തിയിരിക്കുന്നത്.
ഇൻഫർമേഷൻ സിസ്റ്റംസ് മാനേജ്മെന്റിൽ ബിരുദധാരിയായ ഡേവിഡ് വെബ് ഡിസൈനറായും ലോഗോ ഡിസൈനറായും ജോലി ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷമായി കാറിലാണ് ഡേവിഡിന്റെ താമസം. ഏകദേശം ഇരുന്നൂറോളം തൊഴിലവസരങ്ങൾ മുമ്പിൽ ലഭിച്ച ഡേവിഡ് ഏതു തെരഞ്ഞെടുക്കും എന്ന ആശങ്കയിലാണ്.