കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ജോളിയുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് താമരശേരിയിലും പരിസര പ്രദേശങ്ങളിലുമുള്ള മുഴുവന്‍ ബാങ്കുകള്‍ക്കും അന്വേഷണസംഘം ഇതിനകം നോട്ടീസ് നല്‍കിയിരുന്നു.
ഓമശേരിയിലും താമരശേരിയിലുമുള്ള കേരള ഗ്രാമീണ ബാങ്കില്‍ ജോളിക്ക് അക്കൗണ്ടുള്ളതായി കണ്ടെത്തി. ഇതില്‍ താമശേരിയിലെ ബാങ്ക് അക്കൗണ്ടാണിപ്പോഴും സജീവമായുള്ളത്. ജോളിയെ അറസ്റ്റ് ചെയ്യുന്നതിന് ആഴ്ചകള്‍ക്കു മുമ്പും ഈ ബാങ്ക് അക്കൗണ്ടുകള്‍ വഴി ഇടപാടുകള്‍ നടന്നിരുന്നു. ഓമശേരി ബാങ്കിലെ അക്കൗണ്ട് ഇപ്പോള്‍ നിര്‍ജ്ജീവമാണ്.
അതേസമയം ജോളിയുമായി പ്രദേശിക മുസ്ലീംലീഗ് നേതാവിന് അടുത്തബന്ധമാണുണ്ടായിരുന്നതെന്നും അന്വേഷണസംഘത്തിന് വ്യക്തമായി. വ്യാജ ഒസ്യത്ത് തയാറാക്കുന്നതിന് മുസ്ലീം ലിഗ് ഓമശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന വി.കെ. ഇമ്പിച്ചിമോയി സഹായം ചെയ്തു നല്‍കിയെന്നാണ് അന്വേഷണസംഘം പറയുന്നത്.
ജോളിക്കൊപ്പം വ്യാജ ഒസ്യത്ത് തയറാക്കാന്‍ ഇമ്പിച്ചിമോയി പോയിരുന്നതായി സിലിയുടെ മകനും മൊഴി നല്‍കിയിട്ടുണ്ട്. കൂടാതെ പൊന്നാമറ്റം കുടുംബത്തിലുള്ളവരുടെ കല്ലറ പൊളിക്കുന്ന സമയം ഇമ്പിച്ചിമോയിയും ജോളിയും സമീപത്തെ വീട്ടില്‍ മണിക്കൂറുകളോളം ചര്‍ച്ച നടത്തിയിരുന്നതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി ഇമ്പിച്ചിമോയിന്റെ വീട്ടിലും കൂടത്തായിയിലുള്ള മകന്റെ കടയിലും പോലീസ് പരിശോധന നടത്തിയിരുന്നു. അന്വേഷണസംഘം അറസ്റ്റ് ചെയ്യുന്നതിനു മുമ്പ് ജോളി ഇമ്പിച്ചിമോയിയെ നിരവധി തവണ വിളിച്ചിരുന്നതായുള്ള ഫോണ്‍ രേഖകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ചില തെളിവുകൾകൂടി ശേഖരിച്ചശേഷം ഇന്പിച്ചിമോയിയെ അറസ്റ്റ് ചെയ്യുമെന്നാണറിയുന്നത്.