കോട്ടയം: കൂടത്തായി കൊലപാതക പരന്പരയിലെ മുഖ്യപ്രതി ജോളിയുടെ വീട്ടിൽനിന്ന് വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ ലഭിച്ചതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം അന്വേഷണം നടത്തും. എംജി, കേരള സർവകലാശാലകളിൽ അന്വേഷണ സംഘം ഇന്നെത്തി പരിശോധന നടത്തും.
കൂടത്തായിയിലെ പൊന്നാമറ്റം വീട് പരിശോധിക്കുന്നതിനിടെയാണ് പോലീസ് രേഖകൾ കണ്ടെത്തിയത്. എംജി സർവകലാശാലയിൽ നിന്നുള്ള ബികോം ബിരുദ സർട്ടിഫിക്കറ്റും കേരള സർവകലാശാലയിൽ നിന്നുള്ള എംകോം ബിരുദ സർട്ടിഫിക്കറ്റുമാണ് പോലീസ് കണ്ടെടുത്തത്.
സർവകലാശാല രജിസ്ട്രാർമാർക്ക് സർട്ടിഫിക്കറ്റുകളെ കുറിച്ച് അന്വേഷിക്കാൻ പോലീസ് അപേക്ഷ നൽകിയിരുന്നു. എന്‍ഐടിയിലെ പ്രൊഫസറാണെന്ന അവകാശവാദത്തിന് ബലമാകാനാണ് ജോളി വ്യാജ സർട്ടിഫിക്കറ്റുകൾ സംഘടിപ്പിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്.