ലക്ഷ്യം ജോളിയെ രക്ഷപെടുത്താനോ? കൂടത്തായി കേസ് സ്‌​പെ​ഷ​ല്‍ പ്രോ​സി​ക്യൂ​ട്ട​റായി സി​പി​എം അ​നു​ഭാ​വി​യെ നി​യ​മി​ക്കാൻ ഒരുക്കം; പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലര്‍

കോ​​​ഴി​​​ക്കോ​​​ട്: കൂ​​​ട​​​ത്താ​​​യി കൊ​​​ല​​​പാ​​​ത​​​ക പ​​​ര​​​മ്പ​​​ര​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സ്‌​​​പെ​​​ഷ​​​ൽ പ്രോ​​​സി​​​ക്യൂ​​​ട്ട​​​ർ നി​​​യ​​​മ​​​നം വി​​​വാ​​​ദ​​​ത്തി​​​ല്‍. ആ​​​ഭ്യ​​​ന്ത​​​ര സെ​​​ക്ര​​​ട്ട​​​റി നി​​​ര്‍​ദേ​​​ശി​​​ച്ച​​​ത​​​നു​​​സ​​​രി​​​ച്ച് സ്‌​​​പെ​​​ഷ​​​ൽ പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​റാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കാ​​​വു​​​ന്ന അ​​​ഭി​​​ഭാ​​​ഷ​​​ക​​​രു​​​ടെ പാ​​​ന​​​ൽ പോ​​​ലീ​​​സ് ത​​​യാ​​​റാ​​​ക്കി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ ഇ​​​തു പ​​​രി​​​ഗ​​​ണി​​​ക്കാ​​​തെ സി​​​പി​​​എ​​​മ്മു​​​മാ​​​യി അ​​​ടു​​​ത്ത ബ​​​ന്ധ​​​മു​​​ള്ള മ​​​റ്റൊ​​​രു അ​​​ഭി​​​ഭാ​​​ഷ​​​ക​​​നെ നി​​​യ​​​മി​​​ക്കാ​​​നു​​​ള്ള തി​​ര​​ക്കി​​ട്ട നീ​​​ക്ക​​​മാ​​​ണ് ഇ​​പ്പോ​​ൾ ന​​​ട​​​ക്കു​​​ന്ന​​​ത്.

മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ലെ ചി​​​ല​​​രാ​​​ണ് ഇ​​​തി​​​നു പി​​​ന്നി​​​ലു​​​ള്ള​​​തെ​​​ന്നാ​​​ണ് പോ​​​ലീ​​​സ് ന​​​ല്‍​കു​​​ന്ന വി​​​വ​​​രം. പ​​​ല സു​​​പ്ര​​​ധാ​​​ന കേ​​​സു​​​ക​​​ളി​​​ലും പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​റാ​​​യി സ​​​ര്‍​ക്കാ​​​ർ നി​​​യ​​​മി​​​ച്ച പി.​​​വി.​ ഹ​​​രി​​​യു​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​രു​​​ടെ പ​​​ട്ടി​​​ക​​​യാ​​​ണ് പോ​​​ലീ​​​സ് സ​​​മ​​​ര്‍​പ്പി​​​ച്ച​​​ത്. എ​​​ന്നാ​​​ല്‍ പ​​​ട്ടി​​​ക ത​​​ഴ​​​ഞ്ഞ് സി​​​പി​​​എം അ​​​നു​​​ഭാ​​​വി​​​യാ​​​യ അ​​​ഭി​​​ഭാ​​​ഷ​​​ക​​​നെ നി​​​യ​​​മി​​​ക്കാ​​​ൻ ച​​​ര​​​ടു​​​വ​​​ലി തു​​​ട​​​ങ്ങി. വാ​​​ള​​​യാ​​​ർ കേ​​​സി​​​ൽ പ്രോ​​​സി​​​ക്യൂ​​​ട്ട​​​റു​​​ടെ ന​​​ട​​​പ​​​ടി വി​​​വാ​​​ദ​​​മാ​​​യി നി​​​ല​​​നി​​​ല്‍​ക്കെ​​​യാ​​​ണ് ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യെ പോ​​​ലും വ​​​ക​​​വ​​​യ്ക്കാ​​​തെ ആ​​​ഭ്യ​​​ന്ത​​​ര​​​വ​​​കു​​​പ്പ് സി​​പി​​എ​​മ്മു​​മാ​​യി അ​​​ടു​​​പ്പ​​​മു​​​ള്ള​​യാ​​ളെ നി​​​യ​​​മി​​​ക്കു​​​ന്ന​​​തെ​​​ന്നാ​​​ണ് ഉ​​​യ​​​രു​​​ന്ന ആ​​​രോ​​​പ​​​ണം.

കൂ​​ട​​ത്താ​​യി കൊ​​ല​​പാ​​ത​​ക​​പ​​ര​​മ്പ​​ര കേ​​സി​​ലെ പ്ര​​ധാ​​ന പ്ര​​​തി​​യാ​​യ ജോ​​​ളി​​​യു​​​മാ​​​യി സി​​​പി​​​എ​​​മ്മി​​​ന്‍റെ ര​​​ണ്ട് പ്രാ​​​ദേ​​​ശി​​​ക നേ​​​താ​​​ക്ക​​​ൾ​​​ക്ക് അ​​​ടു​​​ത്ത ബ​​ന്ധ​​​മു​​​ള്ള​​​താ​​​യി പോ​​​ലീ​​​സ് ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​തി​​​ൽ വ്യാ​​​ജ ഒ​​​സ്യ​​​ത്ത് ത​​​യാ​​​റാ​​​ക്കാ​​​ൻ ജോ​​​ളി​​​യെ സ​​​ഹാ​​​യി​​​ച്ച ചാ​​​ത്ത​​​മം​​​ഗ​​​ലം ലോ​​​ക്ക​​​ൽ​​ക​​മ്മി​​റ്റി സെ​​​ക്ര​​​ട്ട​​​റി​​​യെ പാ​​​ർ​​​ട്ടി​​​യി​​​ൽ​​​നി​​​ന്ന് പു​​​റ​​​ത്താ​​​ക്കി​​​യി​​​രു​​​ന്നു. ജോ​​​ളി​​​യു​​​മാ​​​യി ബ​​​ന്ധ​​​മു​​​ള്ള കൂ​​​ട​​​ത്താ​​​യി​​​യി​​​ലെ പ്രാ​​​ദേ​​​ശി​​​ക നേ​​​താ​​​വി​​​നെ​​​തി​​​രേ​​​യും അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ക്കു​​​ക​​​യാ​​​ണ്.

ഇ​​​വ​​​രെ കേ​​​സി​​​ൽ​​​നി​​​ന്ന് ര​​​ക്ഷ​​​പെ​​​ടു​​​ത്തു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​മാ​​​ണ് സ്പെ​​​ഷ​​​ൽ പ്രോ​​​സി​​​ക്യൂ​​​ട്ട​​​ർ നി​​​യ​​​മ​​​ന​​​ത്തി​​​ൽ രാ​​ഷ്‌​​ട്രീ​​യം ക​​​ല​​​ർ​​​ത്തു​​​ന്ന​​തി​​ന്‍റെ പി​​ന്നി​​ലെ ല​​ക്ഷ്യ​​മെ​​​​ന്നാ​​​ണ് ആ​​​രോ​​​പ​​​ണം. പ്രോ​​​സി​​​ക്യൂ​​​ട്ട​​​ർ നി​​​യ​​​മ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ളെ കു​​​റി​​​ച്ച് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ഐ​​​ജി​​​യേ​​​യും ഡി​​​ജി​​​പി​​​യേ​​​യും അ​​​റി​​​യി​​​ച്ച​​​താ​​​യാ​​​ണ് സൂ​​​ച​​​ന. അ​​​ഭി​​​ഭാ​​​ഷ​​​ക​​​രാ​​​യ പി.​​​വി.​ ഹ​​​രി, എം.​ ​​അ​​​ശോ​​​ക​​​ൻ, ഷെ​​​ഹി​​​ർ​​​സിം​​ഗ് എ​​​ന്നി​​​വ​​​രി​​​ലൊ​​​രാ​​​ൾ സ്പെ​​​ഷ​​​ൽ പ്രോ​​​സി​​​ക്യൂ​​​ട്ട​​​റാ​​​യി വ​​​രു​​​ന്ന​​​തി​​​ലാ​​​ണ് പോ​​​ലീ​​​സി​​​ന് താ​​​ത്പ​​​ര്യം. ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​ന​​​റ​​​ൽ ഓ​​​ഫ് പ്രോ​​​സി​​​ക്യൂ​​​ഷ​​​നാ​​​ണ് (ഡി​​​ജി​​​പി) സ്പെ​​​ഷ​​​ൽ പ്രോ​​​സി​​​ക്യൂ​​​ട്ട​​​റെ നി​​​യ​​​മി​​​ക്കു​​​ന്ന​​​ത്.

കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​നി​​​ര​​​ക​​​ളാ​​​യ​​​വ​​​രു​​​ടെ ബ​​​ന്ധു​​​ക്ക​​​ളും പോ​​​ലീ​​​സ് നി​​​ല​​​പാ​​​ടി​​​നൊ​​​പ്പ​​​മാ​​​ണ്. 17 വ​​​ര്‍​ഷം മു​​​മ്പു​​​ള്ള കേ​​​സി​​​ല്‍ നി​​​ര്‍​ണാ​​​യ​​​ക​​​മാ​​​യ തെ​​​ളി​​​വു​​​ക​​​ള്‍ ശേ​​​ഖ​​​രി​​​ക്കു​​​ക​​​യും വി​​​ദ​​​ഗ്ധ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ക​​​യും ചെ​​​യ്ത പോ​​​ലീ​​​സ് സം​​​ഘം സ്‌​​​പെ​​​ഷ​​​ല്‍ പ്രോ​​​സി​​​ക്യൂ​​​ട്ട​​​റി​​​ല്‍ വി​​​ശ്വാ​​​സ​​​മി​​​ല്ലാ​​​യ്മ പ്ര​​​ക​​​ടി​​​പ്പി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ പ​​​രാ​​​തി​​​ക്കാ​​​രും മ​​​രി​​​ച്ച​​​വ​​​രു​​​ടെ ബ​​​ന്ധു​​​ക്ക​​​ളും നി​​​യ​​​മ​​​സാ​​​ധ്യ​​​ത പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്നു​​​ണ്ട്. ആ​​​ല്‍​ഫൈ​​​ന്‍, സി​​​ലി കേ​​​സു​​​ക​​​ളി​​​ൽ പ്ര​​​ഗ​​​ത്ഭ​​​നാ​​​യ മ​​​റ്റൊ​​​രു അ​​​ഭി​​​ഭാ​​​ഷ​​​ക​​​നെ നി​​​യ​​​മി​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​വു​​​മാ​​​യി ബ​​​ന്ധു​​​ക്ക​​​ൾ ആ​​​ഭ്യ​​​ന്ത​​​ര സെ​​​ക്ര​​​ട്ട​​​റി​​​യെ സ​​​മീ​​​പി​​​ക്കാ​​​നൊ​​​രു​​​ങ്ങു​​​ക​​യാ​​ണ്.

Related posts