കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളി എന്‍ഐടി ലക്ചററാണെന്ന് വരുത്തി തീര്‍ക്കാന്‍ കൊളംബോയിലേക്ക് കത്തയച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊളംബോയിലായിരുന്ന റോയി തോമസിന്റെ സഹോദരി രഞ്ജി തോമസിനാണ് കൊളംബോയിലേക്ക് കത്തയച്ചത്. മറുപടി അയക്കാന്‍ വേണ്ടി കത്തില്‍ എന്‍ഐടി മേല്‍വിലാസമായിരുന്നു നല്‍കിയത്.
‘ജോളി റോയ്, ലക്ചറര്‍ ഇന്‍ കോമേഴ്സ്, ആര്‍ഇസി ചാത്തമംഗലം. കോഴിക്കോട് എന്ന വിലാസത്തില്‍ അയക്കണമെന്നായിരുന്നു പറഞ്ഞത്. തുടര്‍ന്ന് താനയച്ച കത്ത് കിട്ടിയിരുന്നോ എന്ന് നിരവധി തവണ രഞ്ജിയോട് അന്വേഷിക്കുകയും ചെയ്തിരുന്നു.
കിട്ടിയില്ലെന്ന് പറഞ്ഞപ്പോള്‍ പോസ്റ്റോഫീസില്‍ പോകുകയും, അവിടെ കത്ത് ഡെലിവറി ആയി എന്ന വിവരം കിട്ടുകയും തുടര്‍ന്ന് വീണ്ടും വിളിച്ചു പറയുകയുമായിരുന്നു. കൂടാതെ എന്‍ഐടി മേല്‍വിലാസത്തില്‍ വല്ല കത്തും വന്നിട്ടുണ്ടോ’ എന്ന് പോസ്റ്റ് ഓഫീസില്‍ നേരിട്ട് എത്തി ജോളി അന്വേഷിക്കുകയും ചെയ്തിരുന്നുവെന്നാണ് അന്വേഷണസംഘം പറയുന്നത്.
എന്‍ഐടിയിലെ ജോലി വ്യാജമാണെന്ന സംശയത്തെ തുടര്‍ന്ന് റൂറല്‍ എസ്പിയുടെ നിര്‍ദേശപ്രകാരം എന്‍ഐടി രജിസ്ട്രാറില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. എന്‍ഐടിയിലെ ലക്ചറര്‍ ഇന്‍ കോമേഴ്സ് എന്ന തരത്തിലാണ് 17 വര്‍ഷം ജോളി നാട്ടുകാരെയും ബന്ധുക്കളെയും പറ്റിച്ചത്.
ഭർതൃപിതാവും വിദ്യാഭ്യാസ വകുപ്പിൽ സീനിയർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റുമായിരുന്ന ടോം തോമസ് പോലും ഇത് വിശ്വസിച്ചിരുന്നു. എൻഐടിയുടെ വ്യാജ തിരിച്ചറിയൽ കാർഡ് കഴുത്തിൽ തൂക്കിയാണ് ജോളി എല്ലാ ദിവസും കാറിൽ കൂടത്തായിയിലെ വീട്ടിൽനിന്ന് പുറത്തുപോയിരുന്നത്.
അന്വേഷണം ഷാജുവിന്റെ പിതാവിലേക്കും
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ഷാജുവിന്റെ പിതാവിലേക്കും. ദുരൂഹ സാഹചര്യത്തിൽ മരിച്ച പൊന്നാമറ്റം ടോം തോമസിന്റെ അനുജനും റിട്ട. അധ്യാപകനുമായ പി.ടി സക്കറിയാസിനെ കുറിച്ചാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.
ആറുപേരുടേയും കൊലപാതകം ആസൂത്രണം ചെയ്യുന്നതിന് സക്കറിയയ്ക്ക് പങ്കുണ്ടോയെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. ഇത് സാധൂകരിക്കും വിധത്തിലുള്ള ചില തെളിവുകള്‍ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. ഒരു വര്‍ഷമായി സക്കറിയയുടെ മൊബൈല്‍ ഫോണിലേക്കു വരുന്ന കോളുകളും ജോളിയുടെ ഫോണിലേക്കു വരുന്ന കോളുകളും പോലീസ് പരിശോധിച്ചിരുന്നു. ഇരുവരുമായി നേരിട്ടുള്ള ഫോണ്‍കോളുകളും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലുള്ള സക്കറിയയോട് വിളിക്കുന്പോൾ ഹാജരാകണമെന്നും കോടഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിവിട്ട് പുറത്തേക്ക് പോവരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അന്നമ്മയുടെ മരണശേഷം സക്കറിയ സ്ഥിരമായി ടോം തോമസിന്റെ വീട്ടിൽ എത്താറുണ്ടായിരുന്നു. സക്കറിയ വീട്ടില്‍ വരുന്നതിനെ ടോംതോമസ് പരസ്യമായി വിലക്കിയിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥർക്കു സൂചന ലഭിച്ചിട്ടുണ്ട്.
എന്നാല്‍ ടോംതോമസ് പുറത്ത് പോവുന്ന അവസരത്തിലെല്ലാം ഇയാള്‍ വീട്ടിലെത്തി. കൊലപാതക പരമ്പരയ്ക്ക് പിന്നിലും വ്യാജ ഒസ്യത്ത് തയാറാക്കിയതിലും ജോളിക്കു പുറമേ കുടുംബത്തിലെ തന്നെ മറ്റൊരാള്‍ക്കും പങ്കുണ്ടെന്ന് മരിച്ച ദമ്പതികളുടെ മകള്‍ റെഞ്ചി വെളിപ്പെടുത്തിയിരുന്നു. ഇത് സക്കറിയ ആയിരുന്നെന്ന് ക്രൈംബ്രാഞ്ച് സംശയിക്കുന്നു. കേസിൽനിന്ന് വഴുതിപ്പോകാതിരിക്കാൻ പരമാവധി തെളിവുകൾ ശേഖരിക്കാനാണ ക്രൈംബ്രാഞ്ചി നീക്കം.