1. ടോം തോമസിന്റെ സ്വത്തുക്കള്‍ വ്യാജ രേഖയുണ്ടാക്കി തട്ടിയെടുക്കാന്‍ നടത്തിയ ശ്രമങ്ങള്‍ . കൂടത്തായി പൊന്നാമറ്റം ടോം തോമസിന്റെ മകന് മരിച്ച റോയി തോമസിനും രണ്ട് സഹോദരങ്ങള്‍ക്കും അവകാശപ്പെട്ട സ്വത്താണ് ജോളി അടിച്ചുമാറ്റാൻ ശ്രമിച്ചത്. ഒസ്യത്ത് ചമച്ച് കൈവശപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.
2. വ്യാജ ഒസ്യത്തിനെ കുറിച്ചുള്ള അന്വേഷണം എത്തിയത് ഇതിനായി മുദ്രപത്രം തയാറാക്കി നല്‍കിയവരിലേക്ക്. ഇവരില്‍നിന്നു ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍ . ഇതോടെ ഫോറന്‍സിക് പരിശോധന ഫലം വരുന്നതിനു മുന്‍പുതന്നെ കസ്റ്റഡിയില്‍ എടുക്കാന്‍ തീരുമാനം.
3. ഒസ്യത്തില്‍ കുടുംബവുമായി ഒരു പരിചയവുമില്ലാത്ത ചൂലുര്‍ സ്വദേശികള്‍ ഒപ്പിട്ടത് ദൂരൂഹത വര്‍ധിപ്പിച്ചു. ഭർത്താവ് റോയ് തോമസിന്റെ മരണം സംബന്ധിച്ച തെളിവുകൾ മൂടിവച്ചു.
4. നിരവധി തവണ ചോദ്യംചെയ്തപ്പോള്‍ നല്കിയ പരസ്പര വിരുദ്ധമായ മറുപടി, എന്‍ഐടി പ്രഫസറെന്ന ആദ്യമൊഴി, അന്വേഷണത്തില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തിപ്പുകാരിയെന്ന് തെളിഞ്ഞു. എന്‍ഐടിയിലെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് പോലീസ് കസ്റ്റഡിയിലെടുത്തു.
6. ക്രൈം ബ്രാഞ്ചിന്റെ രഹസ്യ വിവരശേഖരണം അറിയാതെ പോയി. സ്വത്തെല്ലാം കൈയില്‍ വന്നതോടെ ആലസ്യത്തിലായി. അമേരിക്കയില്‍നിന്നു ടോം തോമസിന്റെ മകന് റോജോ തോമസ് പരാതി നല്‍കിയത് അപ്രതീക്ഷിതമായി.