കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരകേസിലെ മുഖ്യപ്രതി എൻഐടി പ്രഫസർ ചമഞ്ഞ ജോളിയാമ്മ ജോസഫിന് കേവലം പ്ലസ് ടു വിദ്യാഭ്യസം മാത്രം. കോഴിക്കോട്ടു നിന്നെത്തിയ ക്രൈം ബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം തെളിഞ്ഞത്.
പ്ലസ്ടുവിന് ശേഷം ഒരു വനിതാ പാരലൽകോളജിൽ ജോളി ബികോമിന് ചേർന്നെങ്കിലും രണ്ടാം വർഷം പഠനം നിർത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. പഠിച്ച സ്കൂളിലും പാരലൽ കോളജിലും പരിശോധന നടത്തിയാണ് ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചത്.
എംകോം ബിരുദധാരിയെന്നാണ് വിവാഹവേളയിൽ ജോളി പൊന്നാമറ്റം കുടുംബത്തെ അറിയിച്ചിരുന്നത്. പിന്നിട് കോഴിക്കോട് എൻഐടിയിലെ കോമേഴ്സ് വിഭാഗം പ്രഫസറാണെന്ന് അവകാശപ്പെട്ടിരുന്നു. പ്രഫസറുടെ വ്യാജ തിരിച്ചറിയൽ കാർഡ് കഴുത്തിൽ ധരിച്ചാണ് ജോളി കൂടത്തായിയിലെ വീട്ടിൽ നിന്ന് എന്നും കാറിൽ പുറത്തുപോയിരുന്നത്.