കോയിലാണ്ടി: കൂടത്തായി കൊലപാതക പരമ്പരകേസിലെ മൂന്നാം പ്രതിയായ പ്രജു കുമാറിന് നിരവധി തവണ സയനൈഡ് നല്‍കിയെന്ന് മൊഴി. പ്രജുകുമാറിന് സയനൈഡ് നല്കിയ പേരാമ്പ്ര സ്വദേശി സത്യനെ കോയമ്പത്തൂരില്‍ വച്ച് അന്വേഷണ സംഘം ചോദ്യം ചെയ്തു.
സ്വര്‍ണപ്പണിക്കാരനായ ഇയാളില്‍ നിന്നാണ് സയനൈഡ് വാങ്ങിയെതെന്നാണ് പ്രജുകുമാര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നത്. നിരവധി തവണ സയനൈഡ് നല്‍കിയതായി ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
സത്യനെക്കുറിച്ച് സമീപ്രദേശങ്ങളില്‍ ഉള്‍പ്പെടെ പോലീസ് അന്വേഷണം നടത്തിയെങ്കിലും ഇയാളെ കസ്റ്റഡിയിലെടുത്തിട്ടില്ല. പോലീസ് വിളിപ്പിക്കുമ്പോള്‍ ഹാജരാകണമെന്നാവശ്യപ്പെട്ടിട്ടുണ്ട്.