താമരശേരി: കൂടത്തായി കൊലപാതക പരമ്പര കേസുകളിലെ മുഖ്യപ്രതി ജോളിയുടെ ഒപ്പ്, കൈയക്ഷരം എന്നിവയുടെ മാതൃക ശേഖരിക്കാനുള്ള അന്വേഷണ സംഘത്തിന്റെ അപേക്ഷ പിന്നീട് പരിഗണിക്കാമെന്ന് കോടതി. അപേക്ഷ ശനിയാഴ്ച പരിശോധിച്ചെങ്കിലും ജോളിയെ അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കാത്തതിനാല്‍ തുടര്‍ നടപടി മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു.
ടോം തോമസിന്റെ പേരിലുള്ള സ്ഥലവും വീടും വ്യാജമായി തയ്യാറാക്കിയ ഒസ്യത്ത് കാണിച്ച് തന്റെ പേരിലേക്ക് മാറ്റിക്കിട്ടുന്നതിന് സമര്‍പ്പിച്ച അപേക്ഷ ജോളി തന്നെ എഴുതിയതാണെന്നും, അതില്‍ അവര്‍ തന്നെയാണ് കയ്യൊപ്പിട്ടതെന്നും തെളിയിക്കേണ്ടതുണ്ട്.
ഇതിനാണ് മാതൃകാപരിശോധനയ്ക്ക് അന്വേഷണസംഘം അപേക്ഷ നല്‍കിയത്. ജുഡീഷല്‍ കാലാവധി പൂര്‍ത്തിയാകുന്നതോടെ ഇന്ന് മജിസ്ട്രേട്ട് മുമ്പാകെ ഹാജരാക്കുമ്പോള്‍ അനുമതി നല്കിയാല് കയ്യൊപ്പും കൈയക്ഷരവും മാതൃകാ പരിശോധനയ്ക്കായി രേഖപ്പെടുത്തും.