കോഴിക്കോട്: കൂടത്തായ് കൊലപാതക പരമ്പരയിലെ പൊന്നാമറ്റത്ത് ടോം തോമസും സിലിയും കൊല്ലപ്പെട്ടത് സയനൈഡ് നിറച്ച കൂൺ കാപ്സ്യൂൾ ഉള്ളിൽച്ചെന്നാണെന്ന് അന്വേഷണസംഘം.
സയനൈഡ് നല്‍കിയാണ് ഇരുവരെയും കൊലപ്പെടുത്തിയതെന്ന് ജോളി മൊഴിനല്‍കിയിരുന്നു എങ്കിലും കാപ്സ്യൂളിനകത്ത് സയനൈഡ് കലര്‍ത്തിയ സംഭവം അടുത്തയിടെയാണ് വെളിപ്പെടുത്തിയത്. കാപ്സ്യൂളിനുള്ളിലെ മരുന്നു കളഞ്ഞ് പകരം സയനൈഡ് നിറച്ച് ഇവർക്ക് നല്‍കുകയായിരുന്നു.
ടോം തോമസ് പതിവായി കൂൺ കാപ്യസൂളുകള് കഴിച്ചിരുന്നതിനാല്‍ ഇത് സംശയത്തിന് ഇടനല്‍കിയില്ല. ക്ഷീണം മാറാൻ കൂൺ ഗുളിക നല്ലതാണെന്ന് ധരിപ്പിച്ചാണ് സിലിക്ക് നല്‍കിയത്. സിലിയുടെ ഭര്‍ത്താവ് ഷാജു ഗുളിക വാങ്ങി ജോളിയെ ഏല്‍പ്പിക്കുകയും അതില്‍ സയനൈഡ് നിറച്ച് തിരിച്ചു നല്‍കുകയുമായിരുന്നുവെന്നാണ് അന്വേഷണസംഘം പറഞ്ഞത്.