മലയാള സിനിമയിലെ പല മുന്‍കാല നായികമാരും മടങ്ങിയെത്തുന്ന കാഴ്ചയാണ് കുറച്ചുനാളായി കണ്ടു വരുന്നത്. സിനിമയിലേക്ക് മടങ്ങി വരുന്ന ആദ്യ കാല നായികമാരുടെ കൂട്ടത്തിലേക്കിതാ ജോമോളും. ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും പൂര്‍ണ പിന്തു ണയോടെയാണ് ജോമോള്‍ സിനിമയിലേക്ക് മടങ്ങി യെത്തുന്നത്. വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന കെയര്‍ഫുള്‍ എന്ന ചിത്രത്തിലൂടെയാണ് ജോമോളുടെ മടങ്ങിവരവ്. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ സംബന്ധിച്ച് വി.കെ. പ്രകാശ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ട കുറിപ്പിലാണ് ജോമോളുടെ പേരുമുള്ളത്. ഒമ്പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജോമോള്‍ സിനിമയിലേക്ക് മടങ്ങിയെത്തുന്നത്.
2017ല്‍ റിലീസ് ചെയ്ത രാക്കിളിപ്പാട്ടിലാണ് ജോമോള്‍ ഏറ്റ വുമൊടുവില് അഭിനയിച്ചത്. പ്രിയ ദര്ശന് സംവിധാനം ചെയ്ത ചിത്ര ത്തില്‍ തബുവിന്റെ സഹോ ദരിയുടെ വേഷമായിരുന്നു. ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തില്‍ ഉണ്ണി യാര്ച്ചയുടെ ബാല്യ കാലം അഭിനയിച്ചു കൊണ്ടാണ് ജോമോള്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് പഞ്ചാബി ഹൗസ്, മയില്‍പ്പീലിക്കാവ്, എന്ന് സ്വന്തം ജാനകിക്കുട്ടി, നിറം, പുത്തൂരം പുത്രി ഉണ്ണിയാര്‍ച്ച തുടങ്ങി 19 സിനിമകളില്‍ അഭിനയിച്ചു. പുരസ്കാരം പുരസ്കാരം എന്റെ സ്വന്തം ജാനകി കുട്ടി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
ഇതേ ചിത്രത്തിലെ അഭിനയത്തിന് ദേശീയ പുരക്സാര ജൂറിയുടെ പ്രത്യേക പരമാര്‍ശവും ലഭിച്ചു. 2003ലായിരുന്നു വിവാഹം. ചന്ദ്രശേഖരന് പിള്ളയെ വിവാഹം ചെയ്ത ജോമോള്‍ ഹിന്ദു മതം സ്വീകരിയ്ക്കുകയും ഗൗരി എന്ന് പേര് മാറ്റുകയും ചെയ്തിരുന്നു. വിവാഹ ശേഷമാണ് രാക്കിളിപ്പാട് എന്ന ചിത്രം ചെയ്തത്. പിന്നീടു പൂര്‍ണമായും വെള്ളിത്തിരയോട് വിടപറഞ്ഞു. മരുഭൂമിയിലെ ആനയ്ക്ക് ശേഷം വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കെയര്‍ഫുള്‍. വിജയ് ബാബു നായകനായെത്തുന്ന ചിത്രത്തില്‍ നവാഗതയായ സന്ധ്യ രാജുവാണ് നായിക. അജു വര്‍ഗീസ്, സൈജു കുറുപ്പ്, വിനീത്, ശ്രീജിത്ത് രവി, പാര്‍വതി നമ്പ്യാര്‍ തുടങ്ങിയവര്‍ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വൈഡ് ആംഗിള്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ സുരേഷ് ബാലാജിയും ജോര്‍ജ്ജ് പയസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.