വളരെ നീണ്ട ഇടവേളയായതിനാല്‍ അഭിനയം മറന്നോ എന്ന് കാമറയ്ക്കു മുന്നിലെത്തിയാലറിയാമെന്നു ജോമോള്‍. എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന സിനിമയിലൂടെ നായികയായെത്തിയ ജോമോള്‍ വീണ്ടും മലയാളത്തിലേക്കു തിരിച്ചു വരികയാണ്. ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തില്‍ ഉണ്ണിയാര്‍ച്ചയുടെ ബാല്യം അവതരിപ്പിച്ചുകൊണ്ടായിരുന്നു ജോമോളുടെ ചലച്ചിത്ര പ്രവേശം. എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുളള സംസ്ഥാന പുരസ്—കാരം ലഭിച്ചിരുന്നു.
വിവാഹ ശേഷം സിനിമയില്‍ നിന്നു വിട്ടുനിന്ന ജോമോള്‍ സഹധര്‍മ്മിണി എന്ന സീരി യലില്‍ അഭിനയിച്ചിരുന്നു. വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന കെയര്‍ഫുള്‍ എന്ന ചിത്രത്തിലൂടെയാണ് ജോമോള്‍ മലയാളത്തിലേക്കു തിരിച്ചെത്തുന്നത്. പ്രകാശ് വിളിച്ച് ചിത്രത്തിന്റെ കഥ പറഞ്ഞപ്പോള്‍ ഇഷ്ടമായി. കഥ കേട്ട പ്പോള്‍ കൗതുകം തോന്നിയെന്നും ഒരു സമ്പൂര്‍ണ്ണ കുടുംബചിത്രമാണ് കെയര്ഫുളെന്നും ജോമോള്‍ പറയുന്നു.
ഇതിനു മുന്‍പും അവസരങ്ങള്‍ ലഭിച്ചിരു ന്നെങ്കിലും കുട്ടികള്‍ ചെറുതായതിനാല്‍ ഒഴിവാക്കുക യായിരുന്നു. നീണ്ട 14 വര്‍ഷത്തിനു ശേഷം കാമറയ്ക്കു മുന്നിലെ ത്തുന്ന തനിക്ക് ഒരു പുതുമുഖ നടിയുടെ ടെന്‍ഷനാണെന്നാണ് ജോമോള്‍ പറയുന്നത്. 12 വര്‍ഷം ങ്ങള്‍ക്കു മുന്‍പ് സഹധര്‍മ്മിണി എന്ന സീരിയലിനു വേണ്ടിയാണ് ഒടുവില്‍ കാമറയ്ക്കു മുന്നിലെത്തിയത്. വളരെ നീണ്ട ഇടവേളയായതിനാല്‍ അഭിനയം മറന്നു കാണുമോ എന്ന് ക്യമറയ്ക്കു മുന്നിലെത്തിയാലറിയമെ ന്നാണ് ജോമോള്‍ പറയുന്നത്.