എ​നി​ക്കും തോ​ന്നി​യി​ട്ടു​ണ്ട് ഇ​വ​റ്റ​ക​ളെ കൊ​ല്ല​ണമെന്ന്; ദേ​ഷ്യം തോ​ന്നി​യെ​ന്നു ക​രു​തി ഒ​രാ​ൾ​ക്ക് ബോം​ബ് വെ​ച്ച് ആ​ളു​ക​ളെ കൊ​ല്ലാ​നൊ​ക്കെ പ​റ്റു​മോ; ജോ​മോ​ൾ ജോ​സ​ഫ്

ക​ള​മ​ശേ​രി സാ​മ്രാ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ലു‌​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ന്‍റെ ഞെ​ട്ട​ൽ ഇ​നി​യും വി​ട്ടു മാ​റി​യി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ കൊ​ച്ചി സ്വ​ദേ​ശി ഡൊ​മ​നി​ക് മാ​ർ​ട്ടി​ൻ പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി.‌

ആ​ശ​യ​പ​ര​മാ​യി യ​ഹോ​വാ സാ​ക്ഷി​ക​ളോ​ട് ഒ​രു ത​ര​ത്തി​ലും പൊ​രു​ത്ത​പ്പെ​ടാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ലാ​ണ് താ​ൻ അ​വി​ടെ ബോം​ബ് വെ​ച്ച​തെ​ന്ന് മാ​ർ​ട്ടി​ൻ സ​മ്മ​ദി​ച്ചു.

ഇ​പ്പോ​ഴി​താ യ​ഹോ​വാ സാ​ക്ഷി​ക​ളെ കൊ​ല്ല​ണ​മെ​ന്നും ത​നി​ക്ക് തോ​ന്നി​യി​ട്ടു​ണ്ടെ​ന്ന ന​ടി​യും ആക്ടിവിസ്‌റ്റും മോ​ഡ​ലു​മാ​യ ജോ​മോ​ൾ ജോ​സ​ഫി​ന്‍റെ വാ​ക്കു​ക​ളാ​ണ് വി​വാ​ദ​മാ​കു​ന്ന​ത്.


ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് ജോ​മോ​ൾ ഈ ​കാ​ര്യം പ​റ​ഞ്ഞ​ത്.
പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം…

എ​നി​ക്കും തോ​ന്നി​യി​ട്ടു​ണ്ട് ഇ​വ​റ്റ​ക​ളെ കൊ​ല്ല​ണം എ​ന്ന് !!
യ​ഹോ​വ​സാ​ക്ഷി​ക​ളോ​ട് ദേ​ഷ്യം തോ​ന്നി​യെ​ന്നു ക​രു​തി ഒ​രാ​ൾ​ക്ക് ബോം​ബ് വെ​ച്ച് ആ​ളു​ക​ളെ കൊ​ല്ലാ​നൊ​ക്കെ പ​റ്റു​മോ?

ഈ ​ചോ​ദ്യം ന​മ്മ​ളി​ൽ എ​ത്ര​പേ​ർ ഇ​ന്ന​ലെ മു​ത​ൽ പ​ര​സ്പ​രം ചോ​ദി​ച്ചി​ട്ടു​ണ്ടാ​കും ?
ഈ ​വാ​ർ​ത്ത കേ​ട്ട​വ​രൊ​ക്കെ “സാ​മാ​ന്യ ബു​ദ്ധി​ക്ക് നി​ര​ക്കു​ന്ന​ത​ല്ല അ​യാ​ളു​ടെ പ്ര​വ​ർ​ത്തി” എ​ന്ന് ഉ​റ​പ്പാ​യും പ​റ​ഞ്ഞു കാ​ണി​ല്ലേ ?

ബ​ഹു ഭൂ​രി​ഭാ​ഗം ആ​ളു​ക​ൾ​ക്കും ഈ ​സം​ഭ​വം ഇ​പ്പോ​ഴും വി​ശ്വ​സി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ടാ​കു​മോ ?
എ​ന്നാ​ൽ അ​യാ​ൾ ഇ​ങ്ങ​നെ ചെ​യ്തു എ​ന്ന വാ​ർ​ത്ത​യി​ൽ എ​നി​ക്ക് ഒ​രു അ​തി​ശ​യ​വും തോ​ന്നി​യി​ല്ല.
കാ​ര​ണം..

ഞാ​ൻ പ​ത്താം ക്ലാ​സ്സി​ൽ പ​ഠി​ക്കു​മ്പോ​ൾ എ​നി​ക്കും തോ​ന്നി​യി​ട്ടു​ണ്ട് ഇ​വ​റ്റ​ക​ളെ കൊ​ന്നാ​ലോ എ​ന്ന് !!
അ​തി​ശ​യം തോ​ന്നു​ണ്ടോ ? അ​തി​ശ​യി​ക്ക​ണ്ട, സ​ത്യ​മാ​ണ്…
ഞാ​ൻ കാ​ര്യം പ​റ​യാം..

ഞാ​ൻ പ​ത്താം ക്ലാ​സ്സി​ൽ പ​ഠി​ക്കു​ന്ന സ​മ​യം. ഞ​ങ്ങ​ളു​ടെ അ​യ​ല്പ​ക്ക​ത്തെ വീ​ട്ടി​ൽ അ​ത്ര​മേ​ൽ വേ​ണ്ട​പ്പെ​ട്ട അ​ടു​പ്പ​മു​ള്ള ആ​ളു​ക​ളാ​യി​രു​ന്നു. വ​ള​രെ പാ​വ​പ്പെ​ട്ട കു​ടും​ബം, അ​വ​ർ ക്രി​സ്ത്യ​ൻ മ​തം വി​ട്ട് യ​ഹോ​വ സാ​ക്ഷി​ക​ളാ​യി മാ​റി.

ആ ​വീ​ട്ടി​ലെ ആ​ന്‍റി​ക്ക് കാ​ലി​നു വ​യ്യാ​യി​രു​ന്നു, ര​ണ്ട് ആ​ൺ​മ​ക്ക​ളും ഒ​രു പെ​ൺ​കു​ട്ടി​യു​മാ​യി​രു​ന്നു ആ​ന്റി​ക്ക്, മൂ​ത്ത മ​ക​നും ഞാ​നും ഒ​രേ പ്രാ​യം. അ​വ​നെ​ക്കാ​ൾ ഒ​രു വ​യ​സ്സ് താ​ഴെ അ​വ​ന്റെ അ​നി​യ​ൻ, അ​വ​നെ​ക്കാ​ൾ മൂ​ന്ന് വ​യ​സ്സി​നു ഇ​ള​യ​താ​ണ് പെ​ൺ​കു​ട്ടി ന​വോ​മി. ആ​ന്റി​യു​ടെ ഭ​ർ​ത്താ​വ് അ​വ​രെ ഉ​പേ​ക്ഷി​ച്ചു പോ​യി.

ഞാ​ൻ പ​ത്തി​ൽ പ​ഠി​ക്കു​മ്പോ​ൾ ആ​ന്റി​യു​ടെ മ​ക​ൾ ന​വോ​മി​ക്ക്‌ 11-12 വ​യ​സ്സു കാ​ണും, നാ​ലു വ​യ​സ്സു​ള്ള​പ്പോ​ൾ മു​ത​ൽ (ഞ​ങ്ങ​ളു​ടെ മോ​ൾ ആ​മി​യു​ടെ പ്രാ​യം) ന​വോ​മി​ക്ക് ഇ​ട​യ്ക്കി​ടെ ശ്വാ​സം മു​ട്ട​ൽ വ​രും, ശ്വാ​സം മു​ട്ട​ൽ എ​ന്ന് പ​റ​ഞ്ഞാ​ൽ, അ​ത്ര ക​ടു​ത്ത ശ്വാ​സം മു​ട്ട​ൽ, ശ്വാ​സ​മൊ​ക്കെ കി​ട്ടാ​തെ ക​ണ്ണു​ക​ളൊ​ക്കെ ത​ള്ളി പു​റ​ത്തേ​ക്ക് വ​രു​ന്ന അ​വ​സ്ഥ.

ആ ​കു​ഞ്ഞി​നെ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​കാ​നോ ചി​കി​ത്സ ന​ൽ​കാ​നോ യ​ഹോ​വ​സാ​ക്ഷി​ക​ൾ സ​മ്മ​തി​ക്കി​ല്ല, അ​ത്ത​രം നീ​ക്ക​ങ്ങ​ൾ ന​ട​ന്നാ​ൽ അ​പ്പോ​ളേ​ക്കും സ​ഹോ​ദ​ര​ങ്ങ​ൾ (യ​ഹോ​വ സാ​ക്ഷി​ക​ളാ​യ വി​ശ്വാ​സി​ക​ളെ പ​ര​സ്പ​രം അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​ത് സ​ഹോ​ദ​ര​ങ്ങ​ൾ എ​ന്നാ​ണ്) പാ​ഞ്ഞെ​ത്തും, ആ ​കു​ഞ്ഞി​നെ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​കാ​ൻ സ​മ്മ​തി​ക്കി​ല്ല, ശ്വാ​സം കി​ട്ടാ​തെ ക​ണ്ണു​ക​ൾ പു​റ​ത്തേ​ക്ക് ത​ള്ളി കി​ട​ന്ന് പു​ള​യു​ന്ന ആ ​കു​ഞ്ഞി​ന് ചു​റ്റും ഇ​വ​ർ വ​ട്ടം കൂ​ടി നി​ന്ന് വ​ലി​യ വാ​യി​ൽ പ്രാ​ർ​ത്ഥ​ന​യും കൈ​കൊ​ട്ടി പാ​ട​ലും തു​ട​ങ്ങും.

“യ​ഹോ​വ (ദൈ​വം) ത​ന്ന​താ​ണ് ഈ ​പ​രീ​ക്ഷ​ണം, യ​ഹോ​വ ത​ന്നേ കു​ഞ്ഞി​നെ ര​ക്ഷി​ക്കും” ഇ​താ​ണ്‌ ഇ​വ​രു​ടെ ലൈ​ൻ.

നാ​ല് വ​യ​സ്സ് മു​ത​ൽ ഈ ​കു​ഞ്ഞി​ന് ചി​കി​ത്സ നി​ഷേ​ധി​ച്ച്, കു​ഞ്ഞു​ന​വോ​മി​യെ 12 വ​യ​സ്സു​വ​രെ ഇ​വ​ർ ന​ര​കി​പ്പി​ച്ചു​കൊ​ണ്ടേ​യി​രു​ന്നു.

ഒ​രു ദി​വ​സം ആ​ന്റി​യു​ടെ ആ​ങ്ങ​ള​യു​ടെ ഭാ​ര്യ ആ​ന്റി​യു​ടെ വീ​ട്ടി​ൽ ചെ​ന്ന​പ്പോ​ൾ, ന​വോ​മി ശ്വാ​സം കി​ട്ടാ​തെ കി​ട​ന്ന് പു​ള​യു​ന്നു, യ​ഹോ​വ സാ​ക്ഷി​ക​ളാ​യ ആ​ളു​ക​ൾ ചു​റ്റി​ലും കൂ​ടി നി​ന്ന് വ​ലി​യ വാ​യി​ൽ പ്രാ​ർ​ത്ഥി​ക്കു​ന്നു. ആ​ന്‍റി​യു​ടെ ആ​ങ്ങ​ള​യു​ടെ ഭാ​ര്യ ന​വോ​മി​യെ​യും എ​ടു​ത്ത് പു​റ​ത്തേ​ക്കൊ​ടി, ബ​ന്ധു​ക്ക​ളേം കൂ​ട്ടി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യി, ബ​ന്ധു​ക്ക​ളും (അ​വ​രൊ​ക്കെ ക്രി​സ്ത്യ​ൻ മ​ത​ത്തി​ലാ​ണ് ഉ​ള്ള​ത്) നാ​ട്ടു​കാ​രും ഒ​ക്കെ ഇ​ട​പെ​ട്ട് ന​വോ​മി​ക്ക് ചി​കി​ത്സ ന​ട​ത്താ​നു​ള്ള ഏ​ർ​പ്പാ​ടു​ക​ൾ ആ​ശു​പ​ത്രി​യി​ൽ വെ​ച്ച് ചെ​യ്യു​മ്പോ​ളേ​ക്കും, പു​റ​കെ “വി​ശ്വാ​സി സ​ഹോ​ദ​ര​ങ്ങ​ളും” ആ​ശു​പ​ത്രി​യി​ലേ​ക്ക് പാ​ഞ്ഞെ​ത്തി ബ​ഹ​ളം തു​ട​ങ്ങി.

ന​വോ​മി​യു​ടെ ഹൃ​ദ​യ​ത്തി​ന്‍റെ വാ​ൾ​വി​ന് കം​പ്ല​യി​ന്റ് ആ​ണ്, ആ ​കു​ഞ്ഞി​ന്റെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ആ​കെ​യു​ള്ള വ​ഴി ഹൃ​ദ​യ​ത്തി​ന്റെ വാ​ൽ​വ് മാ​റ്റി​വെ​ക്ക​ൽ മാ​ത്ര​മാ​ണ്.

അ​ടി​യ​ന്തി​ര​മാ​യി സ​ർ​ജ​റി ചെ​യ്യ​ണം. നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും ഒ​ക്കെ കൂ​ടെ ഇ​ട​പെ​ട്ട് പ​ണം ക​ണ്ടെ​ത്തി സ​ർ​ജ​റി​യി​ലേ​ക്ക് പോ​കാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ “വി​ശ്വാ​സി സ​ഹോ​ദ​ര​ങ്ങ​ൾ” അ​ടു​ത്ത പ്ര​ശ്ന​വു​മാ​യി ആ​ശു​പ​ത്രി​യി​ൽ ബ​ഹ​ളം തു​ട​ങ്ങി.

സ​ർ​ജ​റി ചെ​യ്യാം, പ​ക്ഷെ ന​വോ​മി​യു​ടെ ശ​രീ​ര​ത്തി​ൽ വേ​റെ ബ്ല​ഡ്‌ കേ​റ്റാ​ൻ പാ​ടി​ല്ല!!
പ​ന്ത്ര​ണ്ടു വ​യ​സ്സു​ള്ള ന​വോ​മി​യു​ടെ ഹൃ​ദ​യ​ത്തി​ന്റെ വാ​ൽ​വ് മാ​റ്റി​വെ​ക്ക​ൽ ശാ​സ്ത്ര​ക്രി​യ്യ ചെ​യ്യു​മ്പോ​ഴാ​ണ്, അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യം വ​ന്നാ​ൽ ന​വോ​മി​യു​ടെ ജീ​വ​ൻ നി​ല​നി​ർ​ത്താ​ൻ വേ​റെ ആ​ളു​ടെ ര​ക്തം അ​വ​ളു​ടെ ശ​രീ​ര​ത്തി​ൽ ക​യ​റ്റാ​ൻ പാ​ടി​ല്ല എ​ന്ന് ഈ ​യ​ഹോ​വ​സാ​ക്ഷി​ക​ൾ പ​റ​യു​ന്ന​ത്!!
ബ​ന്ധു​ക്ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും നി​ർ​ബ​ന്ധ​ത്തി​ന് വ​ഴി​പ്പെ​ടാ​ൻ ത​യ്യാ​റാ​കാ​തെ, ഇ​ക്കൂ​ട്ട​ർ അ​മ്പി​നും വി​ല്ലി​നും അ​ടു​ക്കാ​തെ വ​ന്ന​പ്പോ​ൾ സ​ർ​ജ​റി ന​ട​ക്കി​ല്ല എ​ന്ന സാ​ഹ​ച​ര്യ​തി​ലേ​ക്ക് കാ​ര്യ​ങ്ങ​ളെ​ത്തി​ച്ചേ​ർ​ന്നു. ഒ​ടു​വി​ൽ ആ​ശു​പ​ത്രി അ​ധി​കൃ​ത​രും ഡോ​ക്ട​ർ​മാ​രും ഇ​ട​പെ​ട്ട് “സ​ർ​ജ​റി​ക്ക് ഇ​ട​യി​ൽ ബ്ല​ഡ്‌ ക​യ​റ്റാ​തെ ന​വോ​മി​യു​ടെ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടാ​ൽ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ഉ​ത്ത​ര​വാ​ദി​ക​ള​ല്ല, ആ ​ഉ​ത്ത​ര​വാ​ദി​ത്തം എ​നി​ക്കാ​ണ് എ​ന്ന് ആ​ന്റി​യെ​ക്കൊ​ണ്ട് സ​മ്മ​ത​പ​ത്രം എ​ഴു​തി ഒ​പ്പി​ടി​വി​പ്പി​ച്ചു കൊ​ണ്ട് സ​ർ​ജ​റി ന​ട​ത്താ​മെ​ന്ന് തീ​രു​മാ​ന​മാ​യി.
ആ​ന്റി സ​മ്മ​ത​പ​ത്രം എ​ഴു​തി​യൊ​പ്പി​ട്ടു​കൊ​ടു​ത്തു. ന​വോ​മി​യെ ഓ​പ്പ​റേ​ഷ​ൻ തീ​യേ​റ്റ​റി​ലേ​ക്ക് മാ​റ്റി, സ​ർ​ജ​റി​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി, ഓ​പ്പ​റേ​ഷ​ൻ തീ​യെ​റ്റ​റി​ന്റെ പു​റ​ത്ത് ഇ​വ​റ്റ​ക​ളു​ടെ കൈ​കൊ​ട്ടി​പ്പാ​ട്ടും ആ​രം​ഭി​ച്ചു.
മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട സ​ർ​ജ​റി, ഡോ​ക്ട​ർ​മാ​രു​ടെ ക​ഴി​വ് കൊ​ണ്ട് ന​വോ​മി​യു​ടെ ഹൃ​ദ​യ​ത്തി​ന്റെ വാ​ൽ​വി​ന് പ​ക​രം പ​ന്നി​യു​ടെ ഹൃ​ദ​യ​ത്തി​ന്റെ വാ​ൾ​വ് മാ​റ്റി വെ​ക്കു​ന്ന സ​ർ​ജ​റി വി​ജ​യി​ച്ചു. എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ ട്ര​സ്റ്റ്‌ ആ​ശു​പ​ത്രി​യു​ടെ ച​രി​ത്ര​ത്തി​ലെ (കേ​ര​ള ച​രി​ത്ര​ത്തി​ലെ ത​ന്നേ ആ​ദ്യ സ​ർ​ജ​റി​യെ​ന്നാ​ണ് ഞാ​ൻ ക​രു​തു​ന്ന​ത്) പ​ക​രം ര​ക്തം ക​യ​റ്റാ​തെ ന​ട​ത്തി​യ ഹൃ​ദ​യ​വാ​ൾ​വ് മാ​റ്റി​വെ​ക്ക​ൽ സ​ർ​ജ​റി വി​ജ​യി​ച്ചു..
ഈ ​സം​ഭ​വം പി​റ്റേ​ന്ന് മ​നോ​ര​മ അ​ട​ക്കം സ​ക​ല പ​ത്ര​ങ്ങ​ളി​ലും മു​ൻ​പേ​ജി​ൽ വ​ലി​യ വാ​ർ​ത്ത​യാ​യി. ആ ​വാ​ർ​ത്ത​യി​ൽ വ​ന്ന​ത് ഈ ​വി​ശ്വാ​സി സ​ഹോ​ദ​ര​ങ്ങ​ളാ​ണ്‌ ഈ ​സ​ർ​ജ​റി ന​ട​ത്താ​നു​ള്ള പ​ണം ക​ണ്ടെ​ത്തി​യ​തെ​ന്നും, ഈ ​വി​ശ്വാ​സി സ​ഹോ​ദ​ര​ങ്ങ​ൾ കാ​ര​ണ​മാ​ണ് ആ​ദ്യ ഹൃ​ദ​യ വാ​ൾ​വ് മാ​റ്റി​വെ​ക്ക​ൽ സ​ർ​ജ​റി ന​ട​ന്ന​തെ​ന്നും!!

ന​വോ​മി കു​ഞ്ഞാ​യി​രു​ന്ന​പ്പോ​ൾ മു​ത​ൽ ചി​കി​ത്സ ത​ട​ഞ്ഞു​കൊ​ണ്ട് ആ ​കു​ഞ്ഞി​നെ മ​ര​ണ​ത്തി​ലേ​ക്ക് ത​ള്ളി​യി​ടാ​ൻ നോ​ക്കി​യ​വ​ർ, അ​വ​ൾ​ക്ക് 12 വ​യ​സ്സ് ആ​യ​പ്പോ​ൾ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ഇ​ട​പെ​ട്ട് ന​ട​ത്തി​യ ആ ​സ​ർ​ജ​റി​യു​ടെ ക്രെ​ഡി​റ്റ് ഏ​റ്റെ​ടു​ത്ത​തു​കൊ​ണ്ട​ല്ല എ​നി​ക്ക​വ​രെ കൊ​ല്ല​ണം എ​ന്ന് തോ​ന്നി​യ​ത്!!

ന​വോ​മി​യു​ടെ ചി​കി​ത്സ ഈ “​വി​ശ്വാ​സി സ​ഹോ​ദ​ര​ങ്ങ​ൾ” ഇ​ട​പെ​ട്ട് ഓ​രോ ത​വ​ണ​യും ത​ട​ഞ്ഞു​കൊ​ണ്ടി​രു​ന്ന​പ്പോ​ൾ, ഇ​വ​റ്റ​ക​ളെ ത​ല്ലി​യോ​ടി​ച്ചോ കൊ​ന്നോ അ​വ​ളെ​യും എ​ടു​ത്തു​കൊ​ണ്ട് ഏ​തേ​ലും ആ​ശു​പ​ത്രി​യി​ലേ​ക്ക് ഓ​ടി​യാ​ലോ എ​ന്ന് പ​ല​ത​വ​ണ ഞാ​ൻ ചി​ന്തി​ച്ചി​ട്ടു​ണ്ട്. അ​ന്ന് വെ​റും പ​തി​ന​ഞ്ചു വ​യ​സ്സ് മാ​ത്ര​മു​ള്ള പ​ത്താം ക്ലാ​സ്സി​ൽ പ​ഠി​ക്കു​ന്ന ഈ ​പെ​ണ്ണി​ന് വേ​റെ​ന്താ ചി​ന്തി​ക്കാ​ൻ ക​ഴി​യു​ക ?

ഇ​താ​ണ്‌ ഇ​വ​രു​ടെ വി​ശ്വാ​സം..
ഇ​വ​രു​ടെ കു​ഴ​പ്പം എ​ന്താ​ണെ​ന്നോ ?
ഇ​വ​ർ​ക്ക് ഒ​രു കേ​ന്ദ്രീ​കൃ​ത സം​വി​ധാ​ന​മോ സം​ഘ​ട​നാ സം​വി​ധാ​ന​മോ സ്ഥാ​പ​ന വ്യ​വ​സ്ഥ​യോ ഇ​ല്ല. വാ​ളെ​ടു​ക്കു​ന്ന​വ​രെ​ല്ലാം വെ​ളി​ച്ച​പ്പാ​ടു​ക​ളാ​ണ്‌ എ​ന്ന് പ​റ​യു​ന്ന​തു​പോ​ലെ, ആ​ളു​ക​ൾ കൂ​ട്ടം​കൂ​ടി ഒ​ച്ച​വെ​ച്ച് പ്രാ​ർ​ത്ഥി​ച്ചു​കൊ​ണ്ട് കൈ​കൊ​ട്ടി​പ്പാ​ട്ടും ന​ട​ത്തി ആ​ളു​ക​ളെ അ​ക​റ്റു​മ്പോ​ൾ, വി​ശ്വാ​സി​ക​ളെ സ​മൂ​ഹ​ത്തി​ൽ നി​ന്നും അ​ട​ർ​ത്തി മാ​റ്റി​യെ​ടു​ക്കു​മ്പോ​ൾ ഇ​വ​രു​ടെ ഇ​ട​യി​ലേ​ക്ക് നാ​ട്ടു​കാ​ർ​ക്കോ ബ​ന്ധു​ക്ക​ൾ​ക്കോ എ​ങ്ങ​നെ ക​ട​ന്ന് ചെ​ല്ലാ​ൻ പ​റ്റും?

മാ​ര​ക രോ​ഗം വ​ന്ന്‌ ചി​കി​ത്സ ന​ൽ​കാ​ൻ സ​മ്മ​തി​ക്കാ​തെ ആ​ളു​ക​ളെ മ​ര​ണ​ത്തി​ലേ​ക്ക് ത​ള്ളി​വി​ട്ടാ​ൽ പോ​ലും അ​തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കാ​ൻ ഏ​തേ​ലും ആ​ളു​ക​ളോ സ്ഥാ​പ​ന​മോ സം​ഘ​ട​ന​യോ ഇ​ല്ല എ​ന്നി​ട​ത്താ​ണ് ആ ​മ​ര​ണ​ത്തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്തം മ​രി​ച്ച ആ​ളി​ന്‍റെ ബ​ന്ധു​ക്ക​ളി​ൽ മാ​ത്രം നി​ക്ഷി​പ്ത​മാ​ക്കി ഇ​വ​ർ നി​യ​മ​ത്തി​നു മു​ന്നി​ൽ നി​ന്ന് പോ​ലും മ​റ​ഞ്ഞു നി​ൽ​ക്കു​ന്ന​ത്. ഇ​താ​ണ്‌ ഇ​വ​ർ​ക്ക് ഒ​രു നേ​തൃ​ത്വ​മോ സം​ഘ​ട​ന​യോ സ്ഥാ​പ​ന​മോ ഇ​ല്ലാ​ത്ത​തി​ന്റെ നി​യ​മ​പ​ര​മാ​യ ഗു​ണം.

ഇ​വ​രി​ൽ പെ​ട്ട ആ​ർ​ക്കു​വേ​ണേ​ലും എ​ങ്ങ​നെ വേ​ണേ​ലും വി​ശു​ദ്ധ ഗ്ര​ന്ഥം വ്യാ​ഖ്യാ​നി​ച്ചു​കൊ​ണ്ട് വി​ശു​ദ്ധ ഗ്ര​ന്ഥ​ത്തി​ൽ പ​റ​യു​ന്നു എ​ന്ന ലേ​ബ​ലി​ൽ എ​ന്ത് തോ​ന്നി​യ​വാ​സ​വും ചെ​യ്യാം. ഇ​വ​ർ​ക്കി​ട​യി​ൽ പെ​ട്ട് പോ​യാ​ൽ ആ​രാ​യാ​ലും ര​ക്ഷെ​പ്പെ​ടു​ക പാ​ടാ​ണ്.

പ​രി​ക്ക് പ​റ്റി മ​ര​ത്തി​നു മു​ക​ളി​ലെ കൂ​ട്ടി​ൽ നി​ന്നും നി​ല​ത്തു വീ​ഴു​ന്ന കാ​ക്ക​ക്കു​ഞ്ഞി​നെ ര​ക്ഷി​ക്കാ​നാ​യി നി​ങ്ങ​ളൊ​ന്നു ചെ​ന്നു നോ​ക്കി​ക്കേ, കാ​ക്ക​ക​ൾ മു​ഴു​വ​നും കൂ​ട്ട​മാ​യി ബ​ഹ​ളം വെ​ച്ചു‌​കൊ​ണ്ട് നി​ങ്ങ​ളെ ആ​ക്ര​മി​ക്കാ​ൻ പാ​ഞ്ഞ​ടു​ക്കി​ല്ലേ? ആ ​ക്കാ​ക്ക​ക്കു​ഞ്ഞ് അ​വി​ടെ കി​ട​ന്ന് ച​ത്തു​പോ​യാ​ൽ പോ​ലും അ​തി​നെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ കാ​ക്ക​ക്കൂ​ട്ടം നി​ങ്ങ​ളെ അ​നു​വ​ദി​ക്കു​മോ ?
ഒ​രി​ക്ക​ലു​മി​ല്ല.

അ​തു​പോ​ലെ​ത​ന്നെ​യാ​ണ് ഇ​വ​രും. വി​ശ്വാ​സ​ത്തി​ന്‍റെ പേ​രി​ൽ ഇ​വ​ർ ചെ​യ്ത് കൂ​ട്ടു​ന്ന​ത് ഒ​ന്നാം​ത​രം സാ​മൂ​ഹ്യ​ദ്രോ​ഹ​മാ​ണ്. ആ​ന്‍റി സോ​ഷ്യ​ലാ​ണ് ഇ​വ​രു​ടെ നി​ല​പാ​ടു​ക​ൾ.

ഇ​ന്ന​ലെ ക​ള​മ​ശ്ശേ​രി​യി​ൽ യ​ഹോ​വ സാ​ക്ഷി​ക​ളു​ടെ സ​മ്മേ​ള​ന​ത്തി​ൽ ബോം​ബ് വെ​ച്ച മ​നു​ഷ്യ​ൻ ആ​റു വ​ർ​ഷ​മാ​യി യ​ഹോ​വ​സാ​ക്ഷി വി​ശ്വാ​സ സ​മൂ​ഹ​ത്തി​ൽ നി​ന്നും അ​ക​ന്നി​ട്ട് എ​ന്ന് വാ​ർ​ത്ത​യി​ൽ ക​ണ്ടു.

അ​യാ​ൾ വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്യു​ന്ന ആ​ളാ​ണെ​ന്നും സ്പോ​ക്ക​ൺ ഇം​ഗ്ലീ​ഷ് പ​ഠി​പ്പി​ച്ചി​രു​ന്ന
ആ​ളെ​ന്നും, ഫോ​ർ മാ​ൻ ആ​ണെ​ന്നും അ​യാ​ളു​ടെ മ​ക​ൻ ഇം​ഗ്ല​ണ്ടി​ൽ ജോ​ലി ചെ​യ്യു​ന്നു എ​ന്നു​മൊ​ക്കെ വാ​ർ​ത്ത​യി​ൽ ക​ണ്ടു.

കു​റ്റം ഏ​റ്റെ​ടു​ത്തു​കൊ​ണ്ടു​ള്ള അ​യാ​ളു​ടെ ഫേ​സ്ബു​ക് വി​ഡി​യോ​യും ക​ണ്ടു.
അ​യാ​ൾ മാ​ന​സീ​ക​മാ​യി ന​ല്ല സ്റ്റെ​ബി​ലി​റ്റി ഉ​ള്ള ആ​ളാ​യും, അ​യാ​ളും കു​ടും​ബ​വും ന​ല്ല​രീ​തി​യി​ൽ സെ​റ്റി​ൽ​ഡ് ആ​ണെ​ന്നും മ​ന​സ്സി​ലാ​കു​ന്നു. എ​ന്നി​ട്ടും;
എ​ന്നി​ട്ടും.

മൂ​ന്ന് മ​ര​ണ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യ, നി​ര​വ​ധി ആ​ളു​ക​ൾ​ക്ക് മാ​ര​ക​മാ​യി പ​രു​ക്കേ​റ്റ, ഇ​ത്ര​വ​ലി​യ ആ​ൾ​ക്കൂ​ട്ട​ത്തി​നി​ട​യി​ൽ ബോം​ബ് വെ​ച്ച് വ​ലി​യൊ​രു മ​ഹാ​പാ​ത​കം ചെ​യ്യാ​ൻ അ​യാ​ൾ പ്ലാ​ൻ ചെ​യ്ത്, തീ​വ്ര​വാ​ദ, രാ​ജ്യ​വി​രു​ദ്ധ​മാ​യ ആ ​പ്ലാ​ൻ ന​ട​പ്പി​ലാ​ക്കി എ​ങ്കി​ൽ, അ​ത്‌ അ​യാ​ൾ ഉ​ദ്ദേ​ശി​ച്ച​തി​ൽ നി​ന്നും വ​ള​രെ കു​റ​ഞ്ഞ തോ​തി​ൽ ഉ​ള്ള പ്ര​ഹ​ര ശേ​ഷി​യി​ൽ അ​വ​സാ​നി​ച്ചു എ​ങ്കി​ൽ, ബോം​ബ് ഉ​ണ്ടാ​ക്കു​ന്ന ഫോ​ർ​മു​ല മാ​ധ്യ​മ​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ​ക​ര​രു​ത് എ​ന്നും അ​ത്‌ വ​ലി​യ അ​പ​ക​ട​മാ​ണ് എ​ന്നും അ​യാ​ൾ​ക്ക്‌ കു​റ്റ​സ​മ്മ​ത വീ​ഡി​യോ​യി​ൽ പ​റ​യാ​ൻ അ​യാ​ൾ​ക്ക് ക​ഴി​ഞ്ഞു എ​ങ്കി​ൽ;
എ​ങ്കി​ൽ..

ഒ​ന്നു​റ​പ്പാ​ണ്
അ​വി​ടെ സ​മ്മേ​ളി​ച്ച സ​ക​ല ആ​ളു​ക​ളും ക​ത്തി ചാ​മ്പ​ലാ​യി മാ​റ​ണം എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ ഉ​റ​ച്ച തീ​രു​മാ​ന​ത്തോ​ടെ ആ​ണ് അ​യാ​ൾ ഈ ​കൊ​ടും കു​റ്റ​കൃ​ത്ത്യ​തി​ന് മു​തി​ർ​ന്നി​രി​ക്കു​ന്ന​ത്.

ട്രാ​ൻ​സ് സി​നി​മ​യി​ൽ ജോ​ഷ്വാ പാ​സ്റ്റ​ർ കാ​ര​ണം വി​നാ​യ​ക​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന്റെ കു​ഞ്ഞി​ന് വി​ശ്വാ​സ​ത്തി​ന്റെ പേ​രി​ൽ, പ്രാ​ർ​ത്ഥ​ന​യു​ടെ ലേ​ബ​ലി​ൽ ചി​കി​ത്സ കി​ട്ടാ​തെ മ​രി​ച്ച​ത് സി​നി​മ​യി​ൽ ക​ണ്ടി​ട്ട് അ​ത്‌ സി​നി​മ​യ​ല്ലേ എ​ന്ന് ക​രു​തി ന​മ്മ​ളൊ​ക്കെ ലാ​ഘ​വ​ത്തോ​ടെ ക​ണ്ടു.

അ​ത്ത​രം നി​ര​വ​ധി സം​ഭ​വ​ങ്ങ​ൾ ന​മു​ക്കി​ട​യി​ൽ ന​ട​ക്കു​ന്നു​ണ്ട് എ​ന്ന​ത് യാ​ഥാ​ർ​ഥ്യ​മാ​ണ്. മെ​ഡി​ക്ക​ൽ ട്ര​സ്റ്റ്‌ ആ​ശു​പ​ത്രി​യു​ടെ ര​ക്തം ക​യ​റ്റാ​തെ ന​ട​ത്തി​യ ആ​ദ്യ ഹൃ​ദ​യ​വാ​ൽ​വ് മാ​റ്റി​വെ​ക്ക​ൽ സ​ർ​ജ​റി​ക്ക് പി​ന്നി​ൽ എ​നി​ക്ക് നേ​രി​ട്ട് അ​റി​യു​ന്ന ഇ​ത്ര​യും ഹൃ​ദ​യ ഭേ​ദ​ക​മാ​യ ന​വോ​മി​യു​ടെ ക​ഥ​യു​ണ്ട് എ​ങ്കി​ൽ, എ​ന്തോ വ​ലി​യ അ​പ​ക​ടം ആ​യാ​ളും നേ​രി​ട്ടി​ട്ടു​ണ്ടാ​കു​ക​യോ അ​പ​ക​ട​ത്തി​നു സാ​ക്ഷി​യോ ഇ​ര​യോ ആ​കേ​ണ്ടി വ​രി​ക​യും ചെ​യ്ത ഹ​ത​ഭാ​ഗ്യ​നോ ആ​കും ഒ​രു പ​ക്ഷെ ഇ​യാ​ൾ.

അ​യാ​ൾ​ക്ക് ഇ​ങ്ങ​നെ ഒ​രു അ​വ​സ്ഥ ഉ​ണ്ടാ​യി​ട്ടു​ണ്ട് എ​ങ്കി​ലും ഇ​ല്ലെ​ങ്കി​ലും ആ ​അ​വ​സ്ഥ മ​ന​സ്സി​ലാ​ക്കി ഈ ​വി​ശ്വാ​സ​മ​ഹൂ​ഹ​ത്തി​ന്‍റെ മ​നു​ഷ്യ​ത്വ​വി​രു​ദ്ധ​മാ​യ ഇ​ട​പെ​ട​ലു​ക​ളി​ലേ​ക്ക് ന​മ്മു​ടെ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ ക​ട​ന്ന് ചെ​ന്ന് ഇ​ത്ത​രം നെ​റി​കേ​ടു​ക​ൾ ഇ​ല്ലാ​താ​ക്ക​ണം.

കാ​ര​ണം പാ​വ​പ്പെ​ട്ട​വ​രി​ൽ പാ​വ​പ്പെ​ട്ട​വ​ർ ആ​ണ് ഈ ​വി​ശ്വാ​സ സ​മൂ​ഹ​ത്തി​ലെ ബ​ഹു​ഭൂ​രി​പ​ക്ഷ​വും. വ​ള​രെ കു​റ​ച്ച് സ​മ്പ​ന്ന​രാ​യ ആ​ളു​ക​ൾ മാ​ത്ര​മാ​ണ് ഈ ​വി​ശ്വാ​സ സ​മൂ​ഹ​ത്തി​ലു​ള്ള​ത്, അ​വ​രാ​ണ് ഈ ​പാ​വ​ങ്ങ​ളെ വി​ശ്വാ​സ​ത്തി​ന്റെ പേ​രി​ലി​ട്ട് പ​ന്ത് ത​ട്ടി ക​ളി​ക്കു​ന്ന​ത്.

……NOTE……
ഒ​രു കൊ​ടും കു​റ്റ​കൃ​ത്യം ചെ​യ്ത ക്രി​മി​ന​ലി​നേ​യൊ അ​യാ​ൾ ചെ​യ്ത കൊ​ടും പാ​ത​ക​ത്തെ​യോ (തീ​വ്ര​വാ​ദം) ന്യാ​യീ​ക​രി​ക്കാ​നോ സാ​മൂ​ഹ്യ വി​രു​ദ്ധ സ​ന്ദേ​ശ​മാ​യോ മ​ത സാ​മൂ​ഹി​ക സ്പ​ർ​ദ്ധ വ​ള​ർ​ത്താ​നോ മ​രി​ച്ചു​പോ​യ ന​വോ​മി​യു​ടെ ബ​ന്ധു​ക്ക​ളെ വേ​ദ​നി​പ്പി​ക്കാ​നോ അ​ല്ല എ​ന്റെ ഈ ​വാ​ക്കു​ക​ൾ.

ശ്വാ​സം കി​ട്ടാ​തെ ക​ണ്ണു​ക​ൾ പു​റ​ത്തേ​ക്ക് ത​ള്ളി പ​ല​പ്പോ​ളും ജീ​വ​ന് വേ​ണ്ടി പു​ള​ഞ്ഞ എ​ന്റെ ന​വോ​മി​ക്ക് വേ​ണ്ടി മാ​ത്രം, അ​വ​ളു​ടെ നി​സ്സ​ഹാ​യാ​വ​സ്ഥ 17-18 വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റ​വും എ​ന്നെ വേ​ട്ട​യാ​ടു​ന്ന​തു കൊ​ണ്ടും, ആ ​അ​വ​സ്ഥ​യി​ൽ അ​വ​ൾ​ക്ക് വേ​ണ്ടി എ​നി​ക്ക് ഒ​രു ചെ​റു​വി​ര​ൽ അ​ന​ക്കാ​ൻ പോ​ലും ക​ഴി​യാ​തെ പോ​യ​തി​ന്‍റെ വേ​ദ​ന​യി​ൽ എ​ന്‍റെ ക​ണ്ണു​ക​ൾ ഇ​ന്നും നി​റ​യു​ന്ന​തു​കൊ​ണ്ടും ന​വോ​മി​യെ​പ്പോ​ലെ​യു​ള്ള നൂ​റു ക​ണ​ക്കി​ന് മ​നു​ഷ്യ​ർ​ക്ക് വേ​ണ്ടി ഇ​ന്ന് ഞാ​നീ വാ​ക്കു​ക​ൾ കു​റി​ക്കു​ന്നു.
എ​ന്‍റെ വാ​ക്കു​ക​ൾ തെ​റ്റാ​യി പോ​യി എ​ങ്കി​ൽ, ഈ ​നാ​ട്ടി​ലെ നി​യ​മ സം​വി​ധാ​ന​ങ്ങ​ൾ ന​ൽ​കു​ന്ന ഏ​ത് ശി​ക്ഷ​യും ഏ​റ്റു​വാ​ങ്ങാ​നും ഞാ​ൻ ത​യ്യ​റാ​ണ്..
സ്നേ​ഹ​പൂ​ർ​വ്വം
ജോ​മോ​ൾ പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment