ഫാ. സേവ്യര്‍ തേലക്കാട്ടിന്‍റെ കൊലപാതകം; പ്രതി ജോണി പിടിയില്‍

മലയാറ്റൂര്‍: മലയാറ്റൂര്‍ കുരിശുമുടി റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ട് മലയാറ്റൂര്‍ മലയില്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ പ്രതി മലയാറ്റൂര്‍ തേക്കുംതോട്ടം ഷണ്‍മുഖപുരത്തു വട്ടേക്കാടന്‍ കോരതിന്‍റെ മകന്‍ ജോണി (56) പിടിയില്‍. ഉച്ചയ്ക്ക് 1.15ഓടെ മലയാറ്റൂര്‍ മലയിലെ ഒന്നാം സ്ഥലത്തിനു സമീപം വനത്തിനുള്ളില്‍ നിന്നാണു പ്രതിയെ പിടികൂടിയത്.

കുരിശുമുടിക്കു ചുറ്റുമുള്ള വനത്തില്‍ മൂന്നു സംഘങ്ങളായി തിരിഞ്ഞാണു പോലീസ് തെരച്ചില്‍ നടത്തിയത്. സിഐമാര്‍ നേതൃത്വം നല്‍കുന്ന ഓരോ സംഘത്തിലും വിവിധ സ്‌റ്റേഷനുകളിലെ അഞ്ചു വീതം പോലീസുകാരുണ്ടായിരുന്നു.

പോലീസ് ക്യാമ്പില്‍ നിന്ന് ഒരു ബറ്റാലിയന്‍ പോലീസുകാരും അന്വേഷണത്തില്‍ പങ്കാളികളായി. കൃ​​​ത്യം ന​​​ട​​​ത്താ​​​ൻ ഉ​​​പ​​​യോ​​​ഗി​​​ച്ച ക​​​ത്തി വ്യാഴാഴ്ച സം​​​ഭ​​​വ​​​സ്ഥ​​​ല​​​ത്തു​​​നി​​​ന്നു പോ​​​ലീ​​​സ് ക​​​ണ്ടെ​​​ടു​​​ത്തി​​​രുന്നു.

വ്യാഴാഴ്ച ഉ​​​ച്ച​​​യ്ക്കു പ​​​ന്ത്ര​​​ണ്ട​​​ര​​​യോ​​​ടെ കു​​​രി​​​ശു​​​മ​​​ല​​​യി​​​ലെ ആ​​​റാം സ്ഥ​​​ല​​​ത്തു​​​വ​​​ച്ചാണു ഫാ. സേവ്യർ‌ തേലക്കാട്ടിനു കു​​​ത്തേറ്റത്. മ​​​ല​​​യി​​​റ​​​ങ്ങി​​​വ​​​ന്ന ഫാ. ​​​തേ​​​ല​​​ക്കാ​​​ട്ടി​​​നെ പ്ര​​തി ത​​​ട​​​ഞ്ഞു​​​നി​​​ർ​​​ത്തി കു​​​ത്തി​​ക്കൊ​​​ല​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​ട​​​തു​​കാ​​​ലി​​​ലും തു​​​ട​​​യി​​​ലു​​​മാ​​​ണു കു​​​ത്തേ​​​റ്റ​​​ത്. ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന​​​വ​​​രും നാ​​​ട്ടു​​​കാ​​​രും ചേ​​​ർ​​​ന്ന് അ​​​ങ്ക​​​മാ​​​ലി ലി​​​റ്റി​​​ൽ ഫ്ള​​​വ​​​ർ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും അ​​​വി​​​ടെ​​​യെ​​​ത്തും മു​​ൻ​​പേ മ​​​ര​​​ണം സം​​​ഭ​​​വി​​​ച്ചി​​​രു​​​ന്നു.

ഇതിനിടെ, ഫാ. തേലക്കാട്ടിന്‍റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ പൊതുദര്‍ശനത്തിനായി മലയാറ്റൂര്‍ സെന്‍റ് തോമസ് പള്ളിയില്‍ എത്തിച്ചു. വ്യാഴാഴ്ച വൈകുന്നേരം കളമശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം ഇന്നു രാവിലെ 11.30ഓടെയാണു മലയാറ്റൂരിലെത്തിച്ചത്.

രാത്രി എട്ടുവരെ ഇവിടെ പൊതുദര്‍ശനമുണ്ടാകും. തുടര്‍ന്ന് പെരുമ്പാവൂര്‍ ഈസ്റ്റ് ചേരാനല്ലൂരിലുള്ള വസതിയിലേക്കു കൊണ്ടുപോകും. ശനിയാഴ്ച രാവിലെ പത്തിനു സംസ്‌കാരശുശ്രൂഷകള്‍ ആരംഭിക്കും.

Related posts