നി​രാ​ശ​നാ​യി ജീ​വി​ക്കു​ന്ന അ​വ​സ്ഥ വ​ര​രു​ത്, നി​ന​ക്ക് സാ​മ്പ​ത്തി​ക പ്ര​ശ്ങ്ങ​ൾ ഞാ​ൻ ഉ​ണ്ടാ​വു​ന്ന കാ​ലം ഉ​ണ്ടാ​വി​ല്ല, ഒ​ന്നും പ​റ​യാ​തെ ആ​ച്ച പോ​യി, എ​ന്‍റെ സി​നി​മ ക​ണ്ടി​ല്ല: ഈ ​വി​ജ​യ​വും ഈ ​സി​നി​മ​യും ഞാ​ൻ ആ​ച്ച​ക്ക് സ​മ​ർ​പ്പി​ക്കു​ക​യാ​ണ്; ജോ​ഫി​ൻ

മ​മ്മൂ​ട്ടി നാ​യ​ക​നാ​യി എ​ത്തി​യ പ്രീ​സ്റ്റ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ സം​വി​ധാ​ന രം​ഗ​ത്തേ​ക്ക് ചു​വ​ടു​വ​ച്ച ആ​ളാ​ണ് ജോ​ഫി​ന്‍ ടി. ​ചാ​ക്കോ. വീ​ണ്ടു​മി​താ ആ​സി​ഫ് അ​ലി​യെ നാ​യ​ക​നാ​ക്കി ഒ​രു സൂ​പ്പ​ർ ഹി​റ്റ് സി​നി​മ കൂ​ടി മ​ല​യാ​ള​ത്തി​ന് സ​മ്മാ​നി​ച്ചി​രി​ക്കു​ക​യാ​ണ് ജോ​ഫി​ൻ. പ്രേ​ക്ഷ​ക​രി​ൽ നി​ന്ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ജോ​ഫി​ന്‍റെ രേ​ഖാ​ചി​ത്ര‌​ത്തി​ന് ല​ഭി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ പ്ര​ദ​ർ​ശ​നം തു​ട​രു​ന്ന​തി​നി​ടെ അ​ച്ഛ​നെ കു​റി​ച്ച് ജോ​ഫി​ൻ കു​റി​ച്ച വാ​ക്കു​ക​ളാ​ണ് ഓ​രോ മ​ക്ക​ളു​ടെ​യും ഹൃ​ദ​യം തൊ​ടു​ന്ന​താ​ണ്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 14ന് ​ആ​യി​രു​ന്നു ജോ​ഫി​ന്റെ അ​ച്ഛ​ന്‍ ചാ​ക്കോ​യു​ടെ വി​യോ​ഗം.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം…

2012 ,13 കാ​ലം. പ​ഠി​ത്ത​ത്തി​ൽ ശ്ര​ദ്ധി​ക്കാ​തെ സി​നി​മ എ​ന്ന് പ​റ​ഞ്ഞു ന​ട​ന്ന​പ്പോ​ൾ, അ​തി​നെ അ​റി​യു​ന്ന​വ​ർ മു​ഴു​വ​ൻ എ​തി​ർ​ത്ത​പ്പോ​ൾ ,തി​യേ​റ്റ​റി​ൽ പോ​യി സി​നി​മ പോ​ലും കാ​ണാ​ത്ത നാ​ട്ടി​ൽ എ​ല്ലാ​യി​ട​ത്തും ക​ർ​ക്ക​ശ​ക്കാ​ര​നാ​യ അ​ധ്യാ​പ​ക​ൻ എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന ചാ​ക്കോ മാ​ഷ് എ​ന്റെ ആ​ച്ച. എ​ന്നോ​ട് ഒ​രു ദി​വ​സം വ​ന്നു പ​റ​ഞ്ഞു, സി​നി​മ എ​ന്താ​ണെ​ന്ന് എ​നി​ക്ക് അ​റി​യി​ല്ല. ആ ​ലോ​ക​ത്തെ പ​റ്റി കേ​ൾ​ക്കു​ന്ന​തും അ​ത്ര ന​ല്ല​ത​ല്ല പ​ക്ഷെ നി​ന്റെ ആ​ഗ്ര​ഹ​ത്തി​ന് കു​റി​ച്ചു കാ​ലം ശ്ര​മി​ക്കു​ക. ഒ​ന്നും ന​ട​ന്നി​ല്ലെ​ങ്കി​ൽ വി​ടു​ക. അ​ടു​ത്ത പ​രി​പാ​ടി നോ​ക്കു​ക. നി​രാ​ശ​നാ​യി ജീ​വി​ക്കു​ന്ന അ​വ​സ്ഥ വ​ര​രു​ത്. നി​ന​ക്ക് സാ​മ്പ​ത്തി​ക പ്ര​ശ്ങ്ങ​ൾ ഞാ​ൻ ഉ​ണ്ടാ​വു​ന്ന കാ​ലം ഉ​ണ്ടാ​വി​ല്ല. ഈ ​ഒ​രു ഉ​റ​പ്പി​ലാ​ണ് ഞാ​ൻ കൊ​ച്ചി​യി​ലേ​ക്കും സി​നി​മ​യി​ലേ​ക്കും വ​രു​ന്ന​ത്.

ആ​ദ്യ സി​നി​മ​ക്ക് ശേ​ഷം ഉ​ണ്ടാ​യ നാ​ല് വ​ർ​ഷ​ത്തെ ഒ​രു ഗ്യാ​പ്പ് ആ​ച്ച​ക്ക് വ​ല്ലാ​ത്ത വി​ഷ​മം ഉ​ണ്ടാ​ക്കി​യി​രു​ന്നു. രേ​ഖാ​ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ വാ​യി​ക്കാ​ൻ കൊ​ടു​ത്തി​രു​ന്നു. പ​ക്ഷെ അ​ത് ന​ട​ക്കാ​നു​ള്ള ബു​ദ്ധി​മു​ട്ടി​ൽ ആ​ച്ച​ക്ക് വി​ഷ​മം ഉ​ണ്ടാ​യ​ത് കൊ​ണ്ടോ എ​ന്തോ അ​ത് വാ​യി​ച്ചി​ല്ല. അ​ങ്ങ​നെ എ​ല്ലാം ഓ​ക്കേ ആ​യി. സി​നി​മ തു​ട​ങ്ങാ​ൻ നി​ൽ​ക്കു​ന്ന സ​മ​യ​ത്ത് ആ​സി​ക്ക​യും ഞ​ങ്ങ​ളും സ്ക്രി​പ്റ്റ് വാ​യ​ന​ക്ക് വേ​ണ്ടി ഇ​രു​ന്ന ദി​വ​സ​ത്തെ രാ​ത്രി​യി​ൽ ഒ​ന്നും പ​റ​യാ​തെ ആ​ച്ച പോ​യി. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 14ന്. ​എ​ന്‍റെ സി​നി​മ ആ​ച്ച ക​ണ്ടി​ല്ല. ഈ ​അ​ഭി​പ്രാ​യ​ങ്ങ​ൾ കേ​ൾ​ക്കാ​ൻ ആ​ച്ച നി​ന്നി​ല്ല. പ​ക്ഷെ ഈ ​വി​ജ​യ​വും ഈ ​സി​നി​മ​യും ഞാ​ൻ ആ​ച്ച​ക്ക് സ​മ​ർ​പ്പി​ക്കു​ക​യാ​ണ്.

Related posts

Leave a Comment