മമ്മുട്ടി ചിത്രം തോപ്പില്‍ ജോപ്പന് ഉടന്‍ മിനിസ്ക്രീനില്‍ വരുമെന്ന കുപ്രചാരണങ്ങള്‍ക്കെതിരെ പരാതിയുമായി ചലച്ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. സമൂഹ മാധ്യമങ്ങളിലെ കുപ്രചാരണങ്ങള്‍ക്കെതിരെ സൈബര്‍ സെല്ലിനെ സമീപിക്കാന്‍ ഒരുങ്ങുകയാണ് പ്രവര്‍ത്തകര്‍. ഞായറാഴ്ച രാവിലെ മുതലാണ് ഇത്തരം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. ചിത്രത്തിന്റെ വിജയത്തെ തകര്‍ക്കുക എന്ന ഒറ്റ ലക്ഷ്യമാണ് ഇതിനു പിന്നിലെന്ന് ചിത്രത്തിന്റെ ഔദ്യോഗിക ഫേസ്ബുക്കില്‍ പേജിലെ പോസ്റ്റില്‍ വ്യക്തമാക്കി.
തോപ്പില്‍ ജോപ്പന്റെ ടിവി ടെലികാസ്റ്റിനെ പറ്റിയുള്ള ധാരണകള്‍ ഇതുവരെ പുറത്തു വിട്ടിട്ടില്ല. ഇങ്ങനെയുള്ള കുപ്രചരണങ്ങള്‍ അഴിച്ചു വിടുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്. ഫേസ്ബുക്ക് വാട്ട്സപ്പ് തുടങ്ങിയ മാധ്യമത്തിലിയോടെ ഈ ന്യൂസ് പ്രചരിപ്പിച്ച എല്ലാവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവന്നിരിക്കുമെന്നും തോപ്പില്‍ ജോപ്പന് ടീം പറഞ്ഞു.