തൃശൂർ: ഈ മാസം 19 മുതൽ 24 വരെ ഫ്രാൻസിൽ നടക്കുന്ന ലോക അമ്പെയ്ത്ത് 3 ഡി ചാമ്പ്യൻഷിപ്പിന് ജഡ്ജായി പെരുമ്പാവൂർ സ്വദേശിയായ ഡോ. ജോറിസ് പൗലോസ് ഉമ്മച്ചേരിലിനെ നിയമിച്ചു. ഹോമിയോ ഡോക്ടറായ ഇദ്ദേഹം, കേരള സ്റ്റേറ്റ് ആർച്ചറി അസോസിയേഷന്റെ സെക്രട്ടറിയും നാഷണൽ ആർച്ചറി അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറിയുമാണ്. നേരത്തേ അമ്പെയ്ത്തിൽ സംസ്ഥാന ചാമ്പ്യനായിരുന്നു.
2015ൽ ചൈനയിലെ ഷാങ്ഹായിയിൽ നടന്ന ലോക അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിലും ഡോ. ജോറിസ് ജഡ്ജായിരുന്നു. ഇന്ത്യയിൽ അന്താരാഷ്ട്ര അംഗീകാരമുള്ള ആറ് ജഡ്ജുമാരാണുള്ളത്. ഡോ. ജോറിസ് പൗലോസാണ് ഏക മലയാളി. ഫ്രാൻസിലെ ലോക ചാമ്പ്യൻഷിപ്പിൽ ജഡ്ജായി നിയമിതനായ ഏക ഇന്ത്യക്കാരനും ഇദ്ദേഹമാണ്.