കൊല്ലം: സുഹൃത്തിന്റെ അടിയേറ്റ് യുവാവ് മരിച്ചു. അഞ്ചാലുംമൂട് തണ്ടേക്കാട് ജയന്തികോളനിയിൽ ജോസ് (35) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്ത് പ്രശാന്തിനെ ഇന്ന് രാവിലെ അഞ്ചാലുംമൂട് എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രി പതിനൊന്നോടെ തണ്ടേക്കർ കോളനിക്ക് സമീപമായിരുന്നു സംഭവം. ജോസും പ്രശാന്തും തമ്മിലുള്ള വാക്കേറ്റത്തിനിടയിൽ പ്രശാന്ത് ജോസിനെ അടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
അടിയേറ്റ് വീണ ജോസിനെ ഉടൻ തന്നെ അഞ്ചാലുംമൂട്ടിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാആശുപത്രി മോർച്ചറിയിൽ. നേരത്തെ ഗൾഫിൽ ജോലിനോക്കിവന്ന ജോസ് നാട്ടിൽ കൂലിപണിക്ക് പോയിവരികയായിരുന്നു. വിവാഹിതനാണ്.