സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം ഇ​ന്നു​ത​ന്നെ​യെ​ന്ന് ജോ​സ് കെ. ​മാ​ണി; ന​ട​ക്കി​ല്ലെ​ന്ന് പി.​ജെ. ജോ​സ​ഫ്

കോ​ട്ട​യം: പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യെ ഇ​ന്നു​ത​ന്നെ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​വ് ജോ​സ് കെ. ​മാ​ണി. പാ​ർ​ട്ടി കൂ​ട്ടാ​യി ച​ർ​ച്ച ചെ​യ്ത് ഒ​രു പേ​രി​ലെ​ത്തും. ഏ​ക​പ​ക്ഷീ​യ സ്ഥാ​നാ​ർ​ഥി ഉ​ണ്ടാ​കി​ല്ല. സ്ഥാ​നാ​ർ​ഥി ര​ണ്ടി​ല ചി​ഹ്ന​ത്തി​ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ജോ​സ് കെ. ​മാ​ണി​യെ ത​ള്ളി പി.​ജെ. ജോ​സ​ഫ് രം​ഗ​ത്തെ​ത്തി. സ്ഥാ​നാ​ർ​ഥി​യു​ടെ കാ​ര്യ​ത്തി​ൽ ച​ർ​ച്ച​ക​ൾ പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. ഇ​തി​നാ​യി കൂ​ടു​ത​ൽ സ​മ​യം വേ​ണം. ചൊ​വ്വാ​ഴ്ച​യോ​ടെ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കു​മെ​ന്ന് യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ജോ​സ​ഫ് പ​റ​ഞ്ഞു.

നി​ഷ ജോ​സ് കെ. ​മാ​ണി സ്ഥാ​നാ​ർ​ഥി​യാ​കു​ന്ന​തി​നോ​ടും ജോ​സ​ഫ് വി​യോ​ജി​ച്ചു. പാ​ലാ​യി​ൽ വി​ജ​യ​സാ​ധ്യ​ത​യും സ്വീ​ക​ര്യ​ത​യു​മാ​ണ് പ്ര​ധാ​നം. ആ​രെ​ങ്കി​ലും ഏ​ക​പ​ക്ഷീ​യ​മാ​യ തീ​രു​മാ​നം എ​ടു​ത്താ​ൽ അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും നി​ഷ സ്ഥാ​നാ​ർ​ഥി​യാ​കു​മോ എ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് ജോ​സ​ഫ് മ​റു​പ​ടി ന​ൽ​കി.

Related posts