കുറുപ്പന്തറ റെയില്‍വേ മേല്‍പ്പാലം: മൊത്തം ഫണ്ടും കേന്ദ്രത്തില്‍നിന്നു ലഭ്യമാക്കുമെന്നു ജോസ് കെ.മാണി

jose-k-maniകുറുപ്പന്തറ: കുറുപ്പന്തറ റെയില്‍വേ മേല്‍പാലം നിര്‍മാണം പൂര്‍ത്തിയാക്കാനാവിശ്യമായ മുഴുവന്‍ ഫണ്ടും കേന്ദ്രസര്‍ ക്കാരില്‍ നിന്നും ലഭ്യമാക്കുമന്നു ജോസ് കെ.മാണി എംപി. എന്നാല്‍ പാലം നിര്‍മാണവുമായി ബന്ധപെട്ട് സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി സംഥലം ഏറ്റെടുക്കേണ്ടതുണ്ടെന്നും എംപി പറഞ്ഞു. റെയില്‍വേ മേല്‍പാലം നിര്‍മാണ വുമായി ബന്ധപെട്ട് മാഞ്ഞൂര്‍ വികസന സമിതിയുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത ജനപ്രതിനിദികളുടെയും വ്യാപാരി കളുടെയും വിവിധ തൊഴിലാളി സംഘടനകള്‍, നാട്ടുകാര്‍ എന്നിവരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.

കുറുപ്പന്തറയില്‍ മേല്‍പാലം നിര്‍മിക്കാന്‍ ബജറ്റില്‍ ഉള്‍പെടുത്തി അനുമതി ലഭിച്ചിട്ടുള്ളതിനാല്‍ പാലം നഷ്ടമാകില്ലെന്നും എംപി ഉറപ്പ് നല്‍കി. ഐലന്‍ഡ്, വഞ്ചിനാട് എക്‌സ്പ്രസുകള്‍ക്ക് കുറുപ്പന്തറ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന മാഞ്ഞൂര്‍ വികസനസമിതിയുടെ ആവശ്യം റെയില്‍വേയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ അനുകൂല തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും എംപി പറഞ്ഞു.

ഇതേസമയം മേല്‍പാലം നിര്‍മാണത്തിനായി കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചയുടന്‍ തന്നെ സ്ഥലം ഏറ്റടുക്കലിനും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുമായി28 കോടി രൂപയുടെ പദ്ധതി തയാറാക്കി സംസ്ഥാന സര്‍ക്കാരിന് സമര്‍പിച്ചിരുന്നതാണെന്നും എന്നാല്‍ ഫണ്ട് ലഭിച്ചില്ലെന്നും മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു. യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു എംഎല്‍എ. പാലത്തിന്റെ പുതിക്കിയ പദ്ധതി റിപ്പോര്‍ട്ട് സമര്‍പിക്കാന്‍ റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഇതിന്റെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ മന്ത്രിതലത്തില്‍ ഇടപടലുകള്‍ നടത്തി ഫണ്ട് ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നും മോന്‍സ് ജോസഫ് പറഞ്ഞു.

മാഞ്ഞൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന യോഗത്തില്‍ മാഞ്ഞൂര്‍ വികസന സമിതി ചെയര്‍മാന്‍ ജോണ്‍പോള്‍ തെങ്ങുംപള്ളി അധ്യക്ഷത വഹിച്ചു.  ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സഖറിയാസ് കുതിരവേലി, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മോളി ലൂക്കാ, മാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റ്‌കെ.സി.മാത്യു, ജനപ്രതിനിധികളായ സി.എം. ജോര്‍ജ്, മഞ്ചു അജിത്ത്, ലൂക്കോസ് മാക്കിയില്‍, സുനു ജോര്‍ജ്, ജോണ്‍ നീലംപറമ്പില്‍, മാഞ്ഞൂര്‍ വികസന സമിതി കണ്‍വീനര്‍ ജോമോന്‍ കുരുപ്പത്തടം, കോര്‍ഡിനേറ്റര്‍ ടോം പി.ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

Related posts