കോട്ടയം: കേരളത്തിൽ എല്ലാവർക്കും സൗജന്യമായി വാക്സിൻ എത്തിക്കുക എന്ന ദൗത്യത്തോടെയുള്ള കേരള സർക്കാർ പ്രവർത്തനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു വാക്സിൻ ചലഞ്ചിൽ പങ്കാളിയായി കേരള കോണ്ഗ്രസ് -എം ചെയർമാൻ ജോസ് കെ. മാണി.
കേരളം സമാനതകളില്ലാത്ത പ്രതിസന്ധിഘട്ടത്തെ അഭിമുഖീകരിക്കുന്പോൾ എല്ലാവരും രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്ന് നാടിനുവേണ്ടി ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും എല്ലാ കേരള കോണ്ഗ്രസ് പ്രവർത്തകരും പൊതുജനങ്ങളും തങ്ങളാൽ കഴിയുന്ന സഹായം മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേക്കു നൽകണമെന്നും ജോസ് കെ. മാണി പറഞ്ഞു.
മകളുടെ വിവാഹച്ചടങ്ങുകൾക്കായി മാറ്റിവെച്ച തുകയിൽ നിന്ന് 50,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.