കോട്ടയം: എൽഡിഎഫ് മുന്നണിയിലെത്തിയ കേരള കോണ്ഗ്രസ് എമ്മിന് 14 ജില്ലകളിലുമായി 27 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളാണ് എൽഡിഎഫ് മുന്നണി മത്സരിക്കാനായി നൽകിയിരിക്കുന്നത്.
കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതൽ സീറ്റുകൾ. ഇവിടെ ഒന്പത് സീറ്റിൽ മത്സരിക്കുന്പോൾ ഇടുക്കിയിൽ നാല് ഡിവിഷനുകളിൽ കേരള കോണ്ഗ്രസ് എം എൽഡിഎഫ് പാനലിൽ മത്സരിക്കുന്നു.
27 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് കേരള കോണ്ഗ്രസ് എം പ്രതിനിധികൾ എൽഡിഎഫ് സ്ഥാനാർഥികളായി രണ്ടില ചിഹ്നത്തിലാണ്് മത്സരിക്കുന്നതെന്ന് ജോസ് കെ.മാണി അറിയിച്ചു.
കോട്ടയം ജില്ലയിൽ കുറവിലങ്ങാട് – നിർമ്മല ജിമ്മി, കടുത്തുരുത്തി -ജോസ് പുത്തൻകാലാ, ഉഴവൂർ- പി.എം മാത്യു, ഭരണങ്ങാനം -രാജേഷ് വാളിപ്ലാക്കൽ, അയർക്കുന്നം- ജോസഫ് ചാമക്കാല, കിടങ്ങൂർ- ടോബിൻ കെ.അലക്സ്, കാഞ്ഞിരപ്പള്ളി- ജസി സാജൻ, അതിരന്പുഴ-ബിന്ദു ബൈജു മാതിരന്പുഴ, പൂഞ്ഞാർ- ബിജു ജോസഫ് ഇളംതുരുത്തി എന്നിവരാണ് സ്ഥാനാർഥികൾ. (മറ്റു ജില്ലകൾ,ഡിവിഷൻ, സ്ഥാനാർഥി എന്ന ക്രമത്തിൽ.)
ഇടുക്കി: വണ്ടൻമേട് – രാരിച്ചൻ നീരണാകുന്നേൽ, മൂലമറ്റം – റെജി കുന്നംകോട്, മുരിക്കാശേരി – സെലിൻ മാത്യു, കരിമണ്ണൂർ – റീനു ജെഫിൻ. എറണാകുളം: വാരപ്പെട്ടി -ചിന്നമ്മ ഷൈൻ, കോടനാട് – കെ.പി ബാബു. പത്തനംതിട്ട: റാന്നി -ജോർജ് ഏബ്രഹാം, പുളിക്കീഴ് -ഡാലിയ സുരേഷ്.
കൊല്ലം: കലയപുരം -മുരുകദാസൻ നായർ. തിരുവന്തപുരം: വെള്ളറട -സഹായദാസ്. ആലപ്പുഴ: ചന്പക്കുളം- ബിനു ഐസക്ക് രാജു. തൃശൂർ: പുത്തൂർ- സെബാസ്റ്റ്യൻ ജോസ് മഞ്ഞളി, പാലക്കാട്: കാഞ്ഞിരപ്പുഴ- റെജി ജോസ്. മലപ്പുറം: ചുങ്കത്തറ- ജെയിംസ് കോശി. കണ്ണൂർ: ആലക്കോട് – ജോയി കൊന്നക്കൻ.
വയനാട്: മുള്ളൻക്കൊല്ലി – ഗോൾഡ ടീച്ചർ. കോഴിക്കോട്: കോടഞ്ചേരി – ജെലീഷ് ഇളംതുരുത്തി. കാസർകോഡ്: കള്ളാർ- ഷിനോജ് ചാക്കോ എന്നിവരാണ് സ്ഥാനാർഥി.
യുഡിഎഫ് മുന്നണിയിലുള്ള കേരള കോണ്ഗ്രസ് ജോസഫ് വിഭാഗം 11 ജില്ലകളിലായി 25 സീറ്റിൽ മത്സരിക്കുന്നു. കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഏറ്റവും കൂടുതൽ സീറ്റുകൾ. കാസർകോഡ്, തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ ജില്ലാ പഞ്ചായത്തിൽ സീറ്റ് ലഭിച്ചിട്ടില്ല.