ന്യൂഡൽഹി: രണ്ടില ചിഹ്നം കേരള കോൺഗ്രസ്-എം ജോസ് കെ.മാണി വിഭാഗത്തിനെന്ന് ഹൈക്കോടതി. ജോസ് വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നടപടി ഡിവിഷൻ ബെഞ്ച് ശരിവച്ചു.
സിംഗിൾ ബെഞ്ച് വിധിക്കെതിരേ പി.ജെ. ജോസഫ് നൽകിയ അപ്പീലാണ് തള്ളിയത്. ഇനി രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് ഉപയോഗിക്കാം. ഇതോടെ ജോസഫ് വിഭാഗത്തിന് തിരിച്ചടിയായിരിക്കുകയാണ്.
കഴിഞ്ഞ നവംബർ 20നാണ് പി.ജെ. ജോസഫിന്റെ അപ്പീൽ സിംഗിൾ ബെഞ്ച് തള്ളിയത്. തുടർന്നായിരുന്നു ഡിവിഷൻ ബെഞ്ചിനെ പി.ജെ. ജോസഫ് സമീപിച്ചത്.