കടുത്തുരുത്തി: ഭാരതത്തെ ഒന്നായി നിലനിർത്താനും മുന്നോട്ട് നയിക്കാനും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സർക്കാരിനെ സാധിക്കുവെന്ന് ജോസ് കെ.മാണി എംപി. യുഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം കടുത്തുരുത്തിയിൽ നടന്ന കടുത്തുരുത്തി നിയോജകമണ്ഡലം കണ്വെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.
രാജ്യത്തെ ജനങ്ങളെ ഒന്നായി കണ്ടു, തുല്ല്യ നീതിയും വികസനവും എത്തിക്കാൻ കോണ്‍ഗ്രസ് സർക്കാരിനെ സാധിക്കുവെന്നും അദേഹം പറഞ്ഞു.
യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ബേബി തൊണ്ടാംകുഴി അധ്യക്ഷത വഹിച്ച യോഗത്തിൽ മോൻസ് ജോസഫ് എംഎൽഎ, നിയോജകമണ്ഡലം കണ്‍വീനർ പി.എം. മാത്യു, കെപിസിസി എക്സിക്യൂട്ടീവ് മെന്പർ റ്റി.ജോസഫ്, യുഡിഎഫ് നേതാക്കളായ എം.എസ്. ജോസ്, സണ്ണി തെക്കേടം, ഇ.ജെ. ആഗസ്തി, സഖറിയാസ് കുതിരവേലി, ജോസ് പുത്തൻകാലാ, സ്റ്റഫീഫൻ ജോർജ്, ജാൻസ് കുന്നപ്പിള്ളി, സ്റ്റീഫൻ പാറാവേലി, സുനു ജോർജ്, വി.കെ. സുരേന്ദ്രൻ, ബിജു മറ്റപ്പള്ളി, എം.എൻ. ദിവാകരൻ നായർ, മാഞ്ഞൂർ മോഹൻകുമാർ, കെ.റ്റി. സിറിയക്, ബി. ഉണ്ണികൃഷ്ണൻ, ശിവരാമൻ കുമ്മണ്ണൂർ, കെ.പി. ജോസഫ്, പീറ്റർ മ്യാലിപ്പറന്പിൽ, അഡ്വ മധു എബ്രഹാം, ടോമി ഓമല്ലൂക്കാരൻ, സി.കെ. ശശി തുടങ്ങിയവർ പ്രസംഗിച്ചു.