കോട്ടയം: എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കളക്ടറുടെ ഉത്തരവു നടപ്പാക്കി കണമലയിലെ ജനവാസമേഖലയിലിറങ്ങിയ കാട്ടുപോത്തിനെ വെടിവച്ചുകൊല്ലണമെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി ആവശ്യപ്പെട്ടു.
ഉത്തരവു നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു വനംവകുപ്പിനും പോലീസിനും ആശയക്കുഴപ്പമുണ്ടായതു ശരിയല്ല.
റവന്യൂ ഭൂമിയിലെ ദുരന്തനിവാരണത്തിന്റെ പരിപൂര്‍ണമായ അധികാരം കളക്ടര്‍ക്കാണ്.
ഭാവിയില്‍ ഇത്തരം ദുരന്തങ്ങളുണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികള്‍ നിര്‍ദ്ദേശിക്കാന്‍ സര്‍ക്കാര്‍ ഉന്നതതല സമിതി രൂപീകരിക്കണമെന്നും ജോസ് കെ. മാണി ആവശ്യപ്പെട്ടു.