കോട്ടയം: കെ.എം. മാണി ജൂനിയർ ഓടിച്ച കാറിടിച്ച് മരിച്ച യുവാക്കളുടെ വീട്ടിലെത്തി ജോസ് കെ. മാണി എംപി. മണിമലയിൽ മരിച്ച ജിസിന്റെയും ജിൻസിന്റെയും വീട്ടിലാണ് ഇന്ന് അഞ്ചരയോടെ ജോസ് കെ. മാണി എത്തിയത്.
കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും കുടുംബത്തിന് എല്ലാ വിധ പിന്തുണയും നൽകുന്നുവെന്നും ജോസ് കെ. മാണി അറിയിച്ചു.
മണിമല ബിഎസ്എൻഎലിനു സമീപം ശനിയാഴ്ച രാത്രിയിലാണ് അപകടം നടന്നത്. സംഭവത്തിൽ കെ.എം മാണി ജൂനിയറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതിനുശേഷം വിട്ടയച്ചിരുന്നു. സംഭവം വലിയ വിവാദങ്ങൾക്കും ഇടയാക്കിയിരുന്നു.