തിരുവനന്തപുരം: ജയപരാജയങ്ങൾ നോക്കി മുന്നണി മാറില്ലെന്നും ഇടതു മുന്നണിക്കൊപ്പം ഉറച്ച് നിൽക്കുമെന്നും കേരള കോണ്‍ഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി. രാജ്യസഭ സീറ്റ് തങ്ങൾക്ക് വേണമെന്ന ആവശ്യം എൽഡിഎഫിനെ അറിയിച്ചിട്ടുണ്ട്.
എൻഡിഎയിലേക്ക് കേരള കോണ്‍ഗ്രസിനെ ബിജെപി ക്ഷണിച്ചുവെന്നും ഓഫർ വച്ചുവെന്നുമുള്ള കാര്യങ്ങളെക്കുറിച്ച് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിൽ നിന്നു കേരള കോണ്‍ഗ്രസ്-എമ്മിനെ യുഡിഎഫ് കണ്‍വീനർ പുറത്താക്കിയെന്ന് പ്രഖ്യാപിച്ചപ്പോഴാണ് തങ്ങൾ രാഷ്ട്രീയ നിലപാട് സ്വീകരിച്ച് എൽഡിഎഫിലേക്ക് പോയത്. എൽഡിഎഫിൽ ഉറച്ച് നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.