കോട്ടയം: യുഡിഎഫുമായുള്ള ഹൃദയബന്ധം മുറിച്ചെന്ന് ജോസ് കെ.മാണി. നീതിയില്ലാത്ത തീരുമാനമാണ് യുഡിഎഫ് എടുത്തതെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു.
പാർട്ടിയെ സംരക്ഷിക്കാൻ നോക്കിയതിനാണ് തന്നെ മോശക്കാരനാക്കിയത്. മുന്നണിയുമായുള്ള ഹൃദയബന്ധം മുറിച്ചു. യുഡിഎഫ് എടുത്തത് നീതിയില്ലാത്ത തീരുമാനമെന്നും ജോസ് പറഞ്ഞു.
തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ ഒരു സ്ഥാനത്തിനു വേണ്ടി കേരള കോൺഗ്രസുമായുള്ള ഹൃദയബന്ധം യുഡിഎഫ് മുറിച്ചുമാറ്റുകയായിരുന്നു. ഇത് കോൺഗ്രസിലെ പോലും സാധാരണ പ്രവർത്തകരെ മുറിവേൽപ്പിച്ചു. എന്നാൽ കേരള കോൺഗ്രസ് കൂടുതൽ കരുത്തോടെ മുന്നോട്ടുപോകുമെന്നും ജോസ് കെ. മാണി കൂട്ടിച്ചേർത്തു.