വ​നി​താ മ​തി​ൽ മ​തേ​ത​ര​ത്വ​ത്തി​നു മ​ങ്ങ​ലേ​ൽ​പ്പി​ക്കുമെന്ന്  ജോ​സ് കെ.​മാ​ണി

തൃ​ശൂ​ർ: മ​തേ​ത​ര മൂ​ല്യ​ങ്ങ​ൾ​ക്ക് മ​ങ്ങ​ൽ ഏ​ൽ​പ്പി​ക്കാ​ൻ മാ​ത്ര​മേ വ​നി​താ മ​തി​ൽ കൊ​ണ്ട് ഉ​പ​ക​രി​ക്കു​ക​യു​ള്ളൂ​വെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം വൈ​സ് ചെ​യ​ർ​മാ​ൻ ജോ​സ് കെ.​മാ​ണി എം​പി പ​റ​ഞ്ഞു. വ​ർ​ഗീ​യ വേ​ർ​തി​രി​വ് സൃ​ഷ്ടി​ക്കു​ന്ന മ​തി​ലി​നു​വേ​ണ്ടി സ​ർ​ക്കാ​ർ സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കു​ന്ന​ത് ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജി​ല്ലാ നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ജോ​സ് കെ.​മാ​ണി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​ടി.​തോ​മ​സ് മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​യി അ​ബ്ര​ഹാം, തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ, സാ​ജ​ൻ ഫ്രാ​ൻ​സി​സ്, ബേ​ബി മാ​ത്യു, സെ​ബാ​സ്റ്റ്യ​ൻ ചൂ​ണ്ട​ൽ, ബേ​ബി നെ​ല്ലി​ക്കു​ഴി, സി.​വി.​കു​ര്യാ​ക്കോ​സ്, ഉ​ഷാ​ല​യം ശ്രീ​രാ​ജ്, ജോ​ർ​ജ് പാ​യ​പ്പ​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ ഈ​ച്ച​ര​ത്ത്, ജോ​ണ്‍ കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ജോ​സ് കെ.​മാ​ണി ന​യി​ക്കു​ന്ന കേ​ര​ള യാ​ത്ര ഫെ​ബ്രു​വ​രി ഒ​ന്നി​ന് തൃ​ശൂ​ർ ജി​ല്ല​യി​ലെ​ത്തും. വാ​ണി​യ​ന്പാ​റ​യി​ൽ നി​ന്നും സ്വീ​ക​രി​ച്ച് പ​ട്ടി​ക്കാ​ട് സെ​ന്‍റ​റി​ൽ ആ​ദ്യ സ്വീ​ക​ര​ണം ന​ൽ​കും. തു​ട​ർ​ന്ന് തൃ​ശൂ​ർ, പു​തു​ക്കാ​ട്, ഇ​രി​ങ്ങാ​ല​ക്കു​ട എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്വീ​ക​ര​ണം ന​ൽ​കു​മെ​ന്ന് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബേ​ബി നെ​ല്ലി​ക്കു​ഴി അ​റി​യി​ച്ചു.

Related posts