ജോസ് ടോമിന് ചിഹ്നം “കൈതച്ചക്ക’; വോട്ടിംഗ് മെഷീനിൽ ജോസ് ടോമിന്‍റെ പേര് ഏഴാമത്

പാലാ: ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ജോസ് ടോമിന് തെരഞ്ഞെടുപ്പ് കമ്മീഷൻ “കൈതച്ചക്ക’ ചിഹ്നം അനുവദിച്ചു. വോട്ടിംഗ് മെഷീനിൽ ജോസ് ടോമിന്‍റെ പേര് ഏഴാമതായിട്ടാവും പ്രദർശിപ്പിക്കുന്നത്.

കേരള കോണ്‍ഗ്രസ്-എമ്മിലെ തർക്കം കാരണം പാർട്ടി ചിഹ്നമായ “രണ്ടില’ ജോസ് ടോമിന് ലഭിക്കില്ലെന്ന് നേരത്തെ ഉറപ്പായിരുന്നു. ഇതോടെ സ്വതന്ത്ര സ്ഥാനാർഥിയായ അദ്ദേഹത്തിന് തെരഞ്ഞെടുപ്പ് കമ്മീഷനാണ് കൈതച്ചക്ക ചിഹ്നം അനുവദിച്ചത്.

“ഓട്ടോറിക്ഷ’ ചിഹ്നമായി അനുവദിക്കണമെന്നാണ് ജോസ് ടോം തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ മത്സര രംഗത്തുള്ള മറ്റൊരു സ്വതന്ത്രൻ ഈ ചിഹ്നം സ്വന്തമാക്കുകയായിരുന്നു.

പാലാ ഉപതെരഞ്ഞെടുപ്പിൽ മത്സര ചിത്രവും ഇതോടെ തെളിഞ്ഞിരിക്കുകയാണ്. നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചു. ജോസ് ടോം അടക്കം 12 സ്വതന്ത്ര സ്ഥാനാർഥികൾ തെരഞ്ഞെടുപ്പിൽ ജനവിധി തേടുന്നുണ്ട്. എൽഡിഎഫ്, എൻഡിഎ മുന്നണി സ്ഥാനാർഥികളായ മാണി സി. കാപ്പൻ, എൻ.ഹരി തുടങ്ങിയവരാണ് മത്സര രംഗത്തുള്ള മറ്റ് പ്രമുഖർ.

Related posts