കോട്ടയം: പിറവം മണ്ഡലത്തിൽ സിന്ധുമോൾ ജേക്കബിനെ കേരള കോണ്ഗ്രസ് എം സ്ഥാനാർഥിയാക്കിയതിനു പിന്നാലെ എത്തിയ പേയ്മെന്റ് സീറ്റ് ആരോപണം നിഷേധിച്ച് ജോസ് കെ. മാണി.
സീറ്റ് തർക്കവുമായി ബന്ധപ്പെട്ട പരാതി സ്വാഭാവികമെന്നും ചർച്ച ചെയ്തു പരിഹരിക്കുമെന്നും ജോസ് കെ. മാണി പറഞ്ഞു.
ഇന്നു രാവിലെ പാലായിലെ വീട്ടിൽ മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു ജോസ് കെ. മാണി. കുറ്റ്യാടി സീറ്റ് സിപിഎമ്മിന് വെച്ചു മാറുന്ന കാര്യവും ചർച്ച ചെയ്യുമെന്നും അറിയിച്ചു.
പിറവം സീറ്റ് പ്രതീക്ഷിച്ചിരുന്ന ജിൽസ് പെരിയപ്പുറമാണ് ജോസ് കെ. മാണി സീറ്റ് കച്ചവടം നടത്തിയെന്ന് ആരോപിച്ചത്. സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് ജിൽസ് പെരിയപ്പുറം കേരള കോണ്ഗ്രസ് വിട്ടു.