കോട്ടയം: പാലായിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ജോസ് കെ. മാണി വിഭാഗത്തിന് രണ്ടില ചിഹ്നത്തിൽ മത്സരിക്കാനാകില്ലെന്ന പി.ജെ. ജോസഫിന്റെ പ്രസ്താവനയ്ക്കെതിരേ ജോസ് കെ. മാണി. ചിഹ്നം ആർക്ക് നൽകണമെന്നത് തെരഞ്ഞെടുപ്പ് കമ്മീഷനാണ് തീരുമാനിക്കുന്നത്. രണ്ടില ചിഹ്നം നൽകേണ്ടത് ഏതെങ്കിലും ഒരു വ്യക്തിയല്ലെന്നും ജോസ് കെ. മാണി മാധ്യമങ്ങളോട് പറഞ്ഞു.
കേരള കോണ്‍ഗ്രസിലെ നിലവിലെ സംഭവവികാസങ്ങളിൽ പ്രശ്നപരിഹാരത്തിനായി യുഡിഎഫ് ഇതുവരെ ചർച്ചയ്ക്ക് വിളിച്ചിട്ടില്ല. ചർച്ചയ്ക്ക് വിളിച്ചാൽ സമവായത്തിന് തയാറാണ്. എന്നാൽ ചെയർമാൻ സ്ഥാനത്തിന്റെ കാര്യത്തിൽ തീരുമാനം എടുത്തുകഴിഞ്ഞുവെന്നും ജോസ് കെ. മാണി വ്യക്തമാക്കി.