ശ​ബ​രി​മ​ല സ്ത്രീ ​പ്ര​വേ​ശ​നത്തിൽ  അ​യ്യ​പ്പ​സ്വാ​മി​യു​ടെ കോ​ടി​ക്ക​ണ​ക്കാ​യ ഭ​ക്ത​ജ​ന​ങ്ങ​ളോ​ടും പ​ന്ത​ളം രാ​ജ​കു​ടും​ബ​ത്തോ​ടും ഒപ്പമെന്ന് കേരള കോൺഗ്രസ് എം

കോ​ട്ട​യം: ശ​ബ​രി​മ​ല സ്ത്രീ ​പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ൽ പ​ന്ത​ളം രാ​ജ​കു​ടും​ബ​ത്തോ​ടും അ​യ്യ​പ്പ​സ്വാ​മി​യു​ടെ കോ​ടി​ക്ക​ണ​ക്കാ​യ ഭ​ക്ത​ജ​ന​ങ്ങ​ളോ​ടും വി​ശ്വാ​സി​ക​ളോ​ടു​മു​ള്ള കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​പാ​ർ​ട്ടി​യു​ടെ ഐ​ക്യ​ദാ​ർ​ഢ്യ​വും പി​ന്തു​ണ​യും അ​റി​യി​ച്ചു കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​വൈ​സ് ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി എം​പി പ​ന്ത​ളം കൊ​ട്ടാ​രം നി​ർ​വാ​ഹ​ക സ​മി​തി പ്ര​സി​ഡ​ന്‍റ് ടി.​ജി. ശ​ശി​കു​മാ​ർ വ​ർ​മ്മ, സെ​ക്ര​ട്ട​റി നാ​രാ​യ​ണ വ​ർ​മ്മ എ​ന്നി​വ​രെ സ​ന്ദ​ർ​ശി​ച്ചു പി​ന്തു​ണ അ​റി​യി​ച്ചു.

പ​ന്ത​ളം കൊ​ട്ടാ​ര​വും വി​ശ്വാ​സ സ​മൂ​ഹ​ത്തി​ന്‍റെ പ്ര​തി​നി​ധി​ക​ളും എ​ൻ​എ​സ്എ​സ് അ​ട​ക്ക​മു​ള്ള സം​ഘ​ട​ന​ക​ളു​മാ​യി ച​ർ​ച്ച​ന​ട​ത്ത​ണ​മെ​ന്നും ഈ ​കാ​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി മു​ൻ​കൈ​യെ​ടു​ത്ത് സ​ർ​വ​ക​ക്ഷി​യോ​ഗം ന​ട​ത്ത​ണ​മെ​ന്നും ജോ​സ് കെ. ​മാ​ണി എം​പി ആ​വ​ശ്യ​പ്പെ​ട്ടു.

Related posts