കേ​ര​ള കോ​ണ്‍​ഗ്ര​സ് (എം) ചെ​യ​ർ​മാ​ൻ സ്ഥാ​നം: ജോ​സ് കെ. ​മാ​ണി​ക്കാ​യി ച​ര​ടു​വ​ലി; സി.​എ​ഫ്. തോ​മ​സി​ന് അ​തൃ​പ്തി

കോ​ട്ട​യം: ജോ​സ് കെ. ​മാ​ണി​യെ കേ​ര​ള കോ​ണ്‍​ഗ്ര​സ് (എം) ​ചെ​യ​ർ​മാ​നാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി മാ​ണി വി​ഭാ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​ർ രം​ഗ​ത്ത്. ഇ​ക്കാ​ര്യ​മാ​വ​ശ്യ​പ്പെ​ട്ട് ഒ​ന്പ​തു ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​ർ ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ സി.​എ​ഫ്. തോ​മ​സി​നെ ക​ണ്ടു.

പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തി​നൊ​പ്പം പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വ് സ്ഥാ​ന​വും മാ​ണി വി​ഭാ​ഗ​ത്തി​ന് വേ​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം. സി.​എ​ഫ്. തോ​മ​സ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വാ​ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു.

അ​തേ​സ​മ​യം, ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​രു​ടെ നീ​ക്ക​ത്തി​ല്‍ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച സി.​എ​ഫ് തോ​മ​സ് പ്ര​ശ്നം വ​ഷ​ളാ​ക്ക​രു​തെ​ന്നും അ​റി​യി​ച്ചു. നേ​ര​ത്തേ, ജോ​സ് കെ. ​മാ​ണി​യു​മാ​യും ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​ർ ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തി​ൽ തീ​രു​മാ​നം ഉ​ട​നു​ണ്ടാ​കു​മെ​ന്നും ജോ​സ് കെ. ​മാ​ണി പ​റ​ഞ്ഞു.

Related posts