കോട്ടയം: പാര്‍ട്ടി പ്രവര്‍ത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ. മാണി പാര്‍ട്ടിയുടെ വാര്‍ഡ് പ്രസിഡന്റുമാരെ നേരില്‍ കണ്ടു ചര്‍ച്ച നടത്തും.
ഓഗസ്റ്റ് 15നകം ജില്ലയിലെ മുഴുവന്‍ വാര്‍ഡ് പ്രസിഡന്റുമാരേയു നേരില്‍ കണ്ടു ചര്‍ച്ച നടത്താനാണ് തീരുമാനം. ഇതിന്റെ ഭാഗമായി അടുത്ത ദിവസം പാലാ മുനിസിപ്പാലിറ്റിയിലെ വാര്‍ഡു പ്രസിഡന്റുമാരെ നേരില്‍ കണ്ടു ചര്‍ച്ച നടത്തും.
മണ്ഡലംതല യോഗങ്ങളും വാര്‍ഡ്, ബൂത്ത് കമ്മിറ്റികളും ഓഗസ്റ്റ് 15നകം പൂര്‍ത്തീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. വിവിധ പാര്‍ട്ടികളില്‍നിന്നും കേരള കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ എത്തിയവരെ പങ്കെടുപ്പിച്ചു നിയോജകമണ്ഡലം യോഗങ്ങളും ചെയര്‍മാന്റെ സാന്നിധ്യത്തില്‍ ചേരും.
ഇതിനായി നിയോജക മണ്ഡലം പ്രസിഡന്റുമാര്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ത്രിതല പഞ്ചായത്ത്, മുനിസിപ്പാലിറ്റി, പാര്‍ലമെന്ററി പാര്‍ട്ടി യോഗങ്ങള്‍ കൂടി ജില്ലയിലെ വികസനപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തും.
ആദ്യ പടിയായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പാര്‍ട്ടിക്ക് ലഭിച്ചിരിക്കുന്ന കോട്ടയം ജില്ലയിലാണ് യോഗം ചേരുക. ജില്ലയിലെ ത്രിതല പഞ്ചായത്ത് മെന്പര്‍മാര്‍ യോഗത്തില്‍ പങ്കെടുക്കും.
കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡംഗം ഫിലിപ്പ് കുഴികുളത്തിന്റെ നേതൃത്വത്തില്‍ സഹകരണമേഖലയിലെ ജനപ്രതിനിധികളുടെ യോഗവും ചേരും.
സഹകരണ മേഖലയില്‍ പാര്‍ട്ടിയുടെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കാനും ഇടതു മുന്നണി ഘടകകക്ഷിയെന്ന നിലയില്‍ പരമാവധി സഹകരണ സ്ഥാപനങ്ങളില്‍ സിപിഎമ്മിനൊപ്പം ഭരണത്തില്‍ പങ്കാളികളാകാനും ബോര്‍ഡ് അംഗങ്ങളെ നിയമിക്കാനും തീരുമാനമുണ്ട്. വിവിധ പോഷകസംഘടനകളുടെ യോഗവും ചെയര്‍മാന്റെ സാന്നിധ്യത്തില്‍ ഈ ആഴ്ച ചേരും.