കോട്ടയം: കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം മത്സരിക്കുന്ന പത്ത് സീറ്റിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ചങ്ങനാശേരിയിൽ വി.ജെ. ലാലിയും തിരുവല്ലയിൽ കുഞ്ഞുകോശി പോളും സ്ഥാനാർഥികളാകും.തൃക്കരിപ്പൂരിൽ കെ.എം. മാണിയുടെ മകളുടെ ഭർത്താവ് എം.പി. ജോസഫാണ് മത്സരിക്കുന്നത്.
തൊടുപുഴയിൽ പി.ജെ ജോസഫ്, ഇടുക്കിയില്‍ ഫ്രാന്‍സിസ് ജോര്‍ജ്, കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫ്, ഇരിങ്ങാലക്കുടയില്‍ തോമസ് ഉണ്ണിയാടൻ, ഏറ്റുമാനൂരില്‍ പ്രിന്‍സ് ലൂക്കോസ്, കോതമംഗലത്ത് ഷിബു തെക്കുംപുറം, കുട്ടനാടില്‍ ജേക്കബ് എബ്രഹാം എന്നിവരാണ് സ്ഥാനാർഥിത്വം ഉറ്റപ്പിച്ച മറ്റുള്ളവർ.
നാലിടങ്ങളിൽ കേരളാ കോൺഗ്രസ്-എം ജോസ്- ജോസഫ് വിഭാഗങ്ങളുടെ നേരിട്ടുള്ള മത്സരത്തിനാണ് വഴിയൊരുങ്ങിയിരിക്കുന്നത്. തൊടുപുഴ, കടുത്തുരുത്തി, ഇടുക്കി, ചങ്ങനാശേരി എന്നിവിടങ്ങളിലാണ് ഇരു പാർട്ടികളും നേരിട്ട് ഏറ്റുമുട്ടുന്നത്.