തിരുവനന്തപുരം: കേരള കോണ്ഗ്രസ് എമ്മിലെ പ്രശ്നപരിഹാരത്തിന് യുഡിഎഫ് ഇടപെടൽ. പി.ജെ. ജോസഫ് യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എം.കെ. മുനീർ എന്നിവരുമായാണ് ജോസഫ് ചർച്ച നടത്തിയത്.
പാർട്ടി ചെയർമാൻ ആരാകണമെന്നുള്ള വിഷയത്തിൽ നിയമപരമായ പരിഹാരം ഉണ്ടാകുന്നതുവരെ പ്രകോപനം ഉണ്ടാവരുതെന്നും നേതാക്കൾ ജോസഫിനെ അറിയിച്ചു. യുഡിഎഫ് നേതാക്കളുടെ നിർദേശം അംഗീകരിക്കുന്നതായും യുഡിഎഫിന്റെ പ്രതിച്ഛായയ്ക്ക് കോട്ടമുണ്ടാകില്ലെന്നും ജോസഫ് ഉറപ്പു നൽകി.