ചാലക്കുടി: മേട്ടിപ്പാടത്ത് സ്വകാര്യവ്യക്തിയുടെ കൃഷിസ്ഥലത്തെ മോട്ടോർ ഷെഡ് കത്തിനശിച്ചതിന് പരാതയിൽ പോലീസ് വിളിച്ച് മൊഴിയെടുത്ത ആൾ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. മേട്ടിപ്പാടം ഊക്കൻ പൗലോസ് മകൻ ജോസഫ് (59) ആണ് മരിച്ചത്. പരാതി നൽകിയ ആളുടെ പറന്പിലെ റബർ മരത്തിൽ ഇന്നലെ രാത്രിയാണ് ജോസഫിനെ മരിച്ചനിലയിൽ കണ്ടത്.
കഴിഞ്ഞ ദിവസം മേട്ടിപ്പാടത്ത് സ്വകാര്യ വ്യക്തിയുടെ പറന്പിലെ മോട്ടോർ ഷെഡ് കത്തിനശിച്ചിരുന്നു. മോട്ടോർ ഷെഡ് തീവച്ചതാണെന്നാരോപിച്ച് സ്ഥലഉടമ പോലീസിൽ പരാതിനൽകിയിരുന്നു. പരാതിയനുസരിച്ച് അയൽവാസിയായ ജോസഫിനെ പോലീസ് ഇന്നലെ സ്റ്റേഷനിൽ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു.
സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നിന് മേട്ടിപ്പാടം സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ ആനി. മക്കൾ സിസ്റ്റർ ജെയ്നി, ജിഷ. മരുമകൻ സന്തോഷ് ഫ്രാൻസീസ്.