കോട്ടയം: കേരള കോണ്‍ഗ്രസ് ജോസ്, ജോസഫ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം വീണ്ടും യുഡിഎഫില്‍ തലവേദനയാകുന്നു. കുട്ടനാട്, ചവറ നിയമസഭ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിച്ചതോടെയാണ് പുതിയ തര്‍ക്കം.
കേരള കോണ്‍ഗ്രസ് സീറ്റായ കുട്ടനാട്ടില്‍ മത്സരിക്കുമെന്ന് പി.ജെ. ജോസഫ് വ്യക്തമാക്കി. കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ ജോസഫ് വിഭാഗം സ്ഥാനാര്‍ഥി മത്സരിക്കുമെന്നും ഇത് സംബന്ധിച്ച് യുഡിഎഫില്‍ ധാരണയായതാണെന്നും ജോസഫ് പറഞ്ഞു.
പാര്‍ട്ടി ചെയര്മാന് എന്ന നിലയില്‍ ജോസ് സ്റ്റിയറിംഗ് കമ്മിറ്റി വിളിച്ചത് നിയമവിരുദ്ധമാണ്. ജോസ് കെ. മാണിക്ക് രണ്ടിലെ ചിഹ്നം അനുവദിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് വിധിക്കെതിരെ അപ്പീല്‍ നല്‍കും. വിപ്പ് ലംഘന പരാതിയില്‍ നിയമസഭാ സ്പീക്കര്‍ക്ക് മാത്രമേ നിയമാനുസൃതമായി പ്രവര്‍ത്തിക്കാന്‍ സാധിക്കൂ എന്നും പി.ജെ. ജോസഫ് കൂട്ടിച്ചേര്‍ത്തു.