പത്തനംതിട്ട: കോവിഡ് 19 ബാധിച്ച് ഒരു മലയാളി കൂടി അമേരിക്കയിൽ മരിച്ചു. ന്യൂയോർക്കിൽ സ്ഥിരതാമസക്കാരനായിരുന്ന പത്തനംതിട്ട വാര്യാപുരം തൂക്കുപാലം ഉപ്പുകണ്ടത്തിൽ ജോസഫ് കുരുവിള (ബാബു 68) യാണ് മരിച്ചത്.
തിങ്കളാഴ്ച രാത്രിയാണ് മരിച്ചത്. ഭാര്യ: റോസമ്മ. മക്കൾ: ഡോ.ജസ്റ്റിൻ, ജെയിംസ്. മരുമക്കൾ: യൂനിസ്, അനു. ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജോസഫ് കുരുവിളയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നതായി പറയുന്നു. രണ്ടുമാസം മുന്പ് നാട്ടിലെത്തിയിരുന്നു.
ഇതോടെ പത്തനംതിട്ട ജില്ലക്കാരായ അഞ്ചുപേർ ഇതിനോടകം അമേരിക്കയിൽ കോവിഡ് ബാധിച്ചു മരിച്ചു. ഇതിൽ ജോസഫ് കുരുവിളയടക്കം രണ്ടുപേർ ഇലന്തൂർ പഞ്ചായത്തുകാരുമാണ്.